ഡ​ൽ​ഹി ക​ലാ​പ​ത്തി​ൽ മ​ര​ണം 20 ആ​യി; സൈ​ന്യ​ത്തെ വി​ളി​ക്ക​ണ​മെ​ന്ന് കേ​ജ​രി​വാ​ൾ
Wednesday, February 26, 2020 12:10 PM IST
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ പൗ​ര​ത്വ നി​യ​മ അ​നു​കൂ​ലി​ക​ളും പ്ര​തി​കൂ​ലി​ക​ളും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 20 ആ​യി. 55 പോ​ലീ​സു​കാ​ര​ട​ക്കം ഇ​രു​നൂ​റോ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള സ്പെ​ഷ​ൽ ക​മ്മി​ഷ​ണ​റാ​യി എ​സ്.​എ​ൻ.​ശ്രീ​വാ​സ്ത​വ​യെ നി​യ​മി​ച്ചു. ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത്ത് ഡോ​വ​ല്‍ ചൊ​വ്വാ​ഴ്ച രാ​ത്രി സം​ഘ​ര്‍​ഷ മേ​ഖ​ല​യി​ൽ നേ​രി​ട്ടെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യി​രു​ന്നു.

വ​ട​ക്കു​കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യു​ടെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും സം​ഘ​ര്‍​ഷ​ത്തി​ന് അ​യ​വി​ല്ലാ​തെ തു​ട​രു​ക​യാ​ണ്. ഗോ​കു​ൽ​പു​രി​യി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ​യും അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ ന​ട​ന്നി​രു​ന്നു. ഗോ​കു​ൽ​പു​രി​യി​ലെ ട​യ​ർ മാ​ർ​ക്ക​റ്റി​ന് അ​ക്ര​മി​ക​ൾ വീണ്ടും തീ​യി​ട്ടു. അ​ഗ്നി​ശ​മ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഗോ​കു​ല്‍​പു​രി, ഭ​ജ​ന്‍​പു​ര ചൗ​ക്ക്, മൗ​ജ്പു​ര്‍, ജാ​ഫ​റാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സം​ഘ​ര്‍​ഷം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. സം​ഘ​ർ​ഷം വ്യാ​പി​ക്കു​ന്ന നാ​ലി​ട​ങ്ങ​ളി​ൽ ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. വ​ട​ക്കു കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ ഒ​രു മാ​സ​ത്തേ​ക്കു നി​രോ​ധ​നാ​ജ്ഞ​യും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. ഡ​ൽ​ഹി​യി​ൽ മ​തി​യാ​യ സേ​ന​യെ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നും ആ​രും ഭ​യ​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും അ​ജി​ത്ത് ഡോ​വ​ല്‍ പ​റ​ഞ്ഞു. നി​യ​മം അ​നു​സ​രി​ക്കു​ന്ന പൗ​ര​ൻ​മാ​രെ ആ​രും ഒ​രു​ത​ര​ത്തി​ലും ഉ​പ​ദ്ര​വി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ ക​ഴി​വി​നേ​യും ഉ​ദ്ദേ​ശ​ശു​ദ്ധി​യേ​യും ജ​ന​ങ്ങ​ൾ സം​ശ​യി​ക്കു​ന്നു. ഇ​ത് പ​രി​ഹ​രി​ക്കേ​ണ്ട​തു​ണ്ട്. ആ​ളു​ക​ൾ പോ​ലീ​സി​നെ വി​ശ്വ​സി​ക്ക​ണ​മെ​ന്നും ഡോ​വ​ൽ‌ എ​ൻ​ഡി​ടി​വി​യോ​ട് പ​റ​ഞ്ഞു.

എ​ന്നാ​ൽ ക​ലാ​പ​ത്തി​ന് അ​യ​വു​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സൈ​ന്യ​ത്തെ വി​ളി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ച്ചു നി​ർ​ത്താ​ൻ പോ​ലീ​സി​നാ​വി​ല്ലെ​ന്നും അ​തി​നാ​ൽ സൈ​ന്യ​ത്തെ വി​ളി​ക്ക​ണ​മെ​ന്നും കേ​ജ​രി​വാ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്ക് ക​ത്തെ​ഴു​തു​മെ​ന്നും കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു.

സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബു​ധ​നാ​ഴ്ച ഡ​ൽ​ഹി​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം, സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കി​ടെ നി​ർ​ത്തി വ​ച്ച മെ​ട്രോ സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ സ്റ്റേ​ഷ​നു​ക​ളും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ഡ​ൽ​ഹി മെ​ട്രോ റ​യി​ൽ കോ​ർ​പ​റേ​ഷ​ൻ അ​റി​യി​ച്ചി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.