വെ​ടി​യു​ണ്ട​ക​ൾ കാ​ണാ​താ​യ കേ​സ്: എ​സ്ഐ ക​സ്റ്റ​ഡി​യി​ൽ
Wednesday, February 26, 2020 12:32 PM IST
തി​രു​വ​ന​ന്ത​പു​രം: എ​സ്എ​പി ക്യാ​മ്പി​ൽ നി​ന്ന് വെ​ടി​യു​ണ്ട​ക​ൾ കാ​ണാ​താ​യ കേ​സി​ൽ ന​ട​പ​ടി ക​ടു​പ്പി​ച്ച് ക്രൈം ​ബ്രാ​ഞ്ച്. വ്യാ​ജ കെ​യ്സു​ക​ൾ ഉ​ണ്ടാ​ക്കി​യ എ​സ്ഐ​യെ ക്രൈം​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ എ​സ്ഐ​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് സൂ​ച​ന.

കേ​സി​ൽ 11 പൊ​ലീ​സു​കാ​രെ പ്ര​തി​യാ​ക്കി​യാ​ണ് ക്രൈംബ്രാ​ഞ്ച് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്ന​ത്. കേ​സി​ൽ ക​ണ​ക്കെ​ടു​പ്പ് ഉ​ണ്ടാ​യ​പ്പോ​ൾ 350 വ്യാ​ജ കേ​യ്സു​ക​ൾ ഉ​ണ്ടാ​ക്കി ക​ണ​ക്കെ​ടു​പ്പി​ൽ ഹാ​ജ​രാ​ക്കി​യെ​ന്ന ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ക​സ്റ്റ​ഡി​യും അ​റ​സ്റ്റി​നു​ള്ള നീ​ക്ക​വും ന​ട​ക്കു​ന്ന​ത്.

വെ‌​ടി​യു​ണ്ട​ക​ൾ നേ​രി​ട്ട് പ​രി​ശോ​ധി​ക്കാ​നാ​ണ് ക്രൈം​ബ്രാ​ഞ്ച് തീ​രു​മാ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.