ഡ​ൽ​ഹി​യി​ലേ​ക്ക് സൈ​ന്യ​ത്തെ വി​ളി​ക്കി​ല്ല; കേ​ജ​രി​വാ​ളി​ന്‍റെ ആ​വ​ശ്യം ത​ള്ളി കേ​ന്ദ്രം
Wednesday, February 26, 2020 1:45 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട ക​ലാ​പം നി​യ​ന്ത്രി​ക്കാ​ൻ സൈ​ന്യ​ത്തെ വി​ളി​ക്കി​ല്ലെ​ന്ന് കേ​ന്ദ്രം. ക​ലാ​പ​ത്തി​ന് അ​യ​വു​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സൈ​ന്യ​ത്തെ വി​ളി​ക്ക​ണ​മെ​ന്ന് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ ആ​വ​ശ്യം കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം ത​ള്ളി. ആ​വ​ശ്യ​ത്തി​ന് പോ​ലീ​സി​ന് വി​ന്യ​സി​ച്ചി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഡ​ൽ​ഹി​യി​ലെ സ്ഥി​തി ആ​ശ​ങ്കാ​ജ​ന​ക​മെ​ന്നും പോ​ലീ​സി​ന് നി​യ​ന്ത്രി​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്നു​മാ​യി​രു​ന്നു കേ​ജ​രി​വാ​ൾ പ​റ​ഞ്ഞ​ത്. ക​ലാ​പ​ത്തി​ന് അ​യ​വു​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഡ​ൽ​ഹി​യി​ലേ​ക്ക് സൈ​ന്യ​ത്തെ വി​ളി​ക്ക​ണം. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്ക് ക​ത്തെ​ഴു​തു​മെ​ന്നും കേ​ജ​രി​വാ​ൾ പ​റ​ഞ്ഞി​രു​ന്നു.

അ​തേ​സ​മ​യം, സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്ന് കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ യോ​ഗം ചേ​രു​ന്നു​ണ്ട്. പ്ര​ധാ​ന​മ​ന്ത്രി അ​ധ്യ​ക്ഷ​നാ​കു​ന്ന യോ​ഗ​ത്തി​ൽ ക​ലാ​പം നി​യ​ന്ത്രി​ക്കാ​ൻ എ​ന്തൊ​ക്കെ ന​ട​പ​ടി സ്വീ​ക​രി​ച്ചു​വെ​ന്നും മ​രി​ച്ച​വ​രു​ടെ​യും പ​രി​ക്കേ​റ്റ​വ​രു​ടെ​യും ക​ണ​ക്കു​ക​ളും നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ വി​വ​ര​വും അ​മി​ത് ഷാ ​വി​ശ​ദീ​ക​രി​ക്കും.

ക​ലാ​പ​ത്തി​ൽ ഇ​തു​വ​രെ 20 പേ​ർ മ​രി​ച്ചു​വെ​ന്നാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. പോ​ലീ​സു​കാ​രും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പ​ടെ 250 ഓ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. സം​ഘ​ർ​ഷ മേ​ഖ​ല​ക​ളി​ൽ നി​രോ​ധ​നാ​ജ്ഞ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.