രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: പ്രി​യ​ങ്ക​യും കെ.​സി വേ​ണു​ഗോ​പാ​ലും മ​ൽ​സ​രി​ക്കു​മോ?
Wednesday, February 26, 2020 1:42 PM IST
ന്യൂ​ഡ​ൽ​ഹി: ഒ​ഴി​വു വ​രു​ന്ന 55 രാ​ജ്യ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്ക് മാ​ർ​ച്ച് 26ന് ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തോ​ടെ കോ​ണ്‍​ഗ്ര​സി​ലെ പ്ര​മു​ഖ​ർ രാ​ജ്യ​സ​ഭ​യി​ലെ​ത്താ​ൻ സാ​ധ്യ​ത. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി പ​ന്ത്ര​ണ്ടോ​ളം സീ​റ്റു​ക​ളി​ൽ പാ​ർ​ട്ടി​ക്ക് ജ​യി​ക്കാ​ൻ സാ​ധി​ക്കും. അ​തു​കൊ​ണ്ടുത​ന്നെ പ്ര​മു​ഖ നേ​താ​ക്ക​ളി​ൽ പ​ല​രും സീ​റ്റ് ത​ര​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.

മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്നാ​ട്, ബിഹാ​ർ, ഒ​ഡീ​ഷ, ഗു​ജ​റാ​ത്ത്, ആ​ന്ധ്ര​പ്ര​ദേ​ശ്, മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ, തെ​ലു​ങ്കാ​ന, ഛത്തീ​സ്ഗ​ഡ്, ഹ​രി​യാ​ന, ജാ​ർ​ഖ​ണ്ഡ്, ഹി​മാ​ച​ൽ​പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് രാ​ജ്യ​സ​ഭാ സീ​റ്റു​ക​ളി​ൽ ഒ​ഴി​വു വ​രു​ന്ന​ത്. ഇ​തി​ൽ രാ​ജ​സ്ഥാ​ൻ, മ​ധ്യ​പ്ര​ദേ​ശ്, ഛ​ത്തീ​സ്ഗ​ഡ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും കോ​ണ്‍​ഗ്ര​സി​ന് ര​ണ്ടു സീ​റ്റു​ക​ളി​ൽ ജ​യി​ക്കാ​ൻ സാ​ധി​ക്കും. മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നും ഹ​രി​യാ​ന​യി​ൽ നി​ന്നും ഓ​രോ സീ​റ്റും പാ​ർ​ട്ടി പ്ര​തീ​ക്ഷി​ക്കു​ന്നു. ബി​ഹാ​ർ, പ​ശ്ചി​മ​ബം​ഗാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും കോ​ണ്‍​ഗ്ര​സി​ന് ഓ​രോ സീ​റ്റ് ല​ഭി​ച്ചേ​ക്കാം.

കേ​ര​ള​ത്തി​ൽ രാ​ജ്യ​സ​ഭാ സീ​റ്റൊ​ഴി​വ് ഇ​ല്ലെ​ങ്കി​ലും കെ.​സി.​വേ​ണു​ഗോ​പാ​ൽ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് മ​ൽ​സ​രി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യി ഒ​രു ദേ​ശീ​യ മാ​ധ്യ​മം റി​പ്പോ​ർ​ട്ടു ചെ​യ്തു. രാ​ജ്യ​സ​ഭ​യി​ൽ ഭ​ര​ണ​പ​ക്ഷ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ യു​വ​നി​ര​യു​ടെ സാ​ന്നി​ധ്യം ഇ​പ്പോ​ൾ പാ​ർ​ട്ടി​യി​ൽ വ​ള​രെ കു​റ​വാ​ണ്. അ​തു​കൊ​ണ്ടുത​ന്നെ വേ​ണു​ഗോ​പാ​ലി​നെ​പ്പോ​ലു​ള്ള പു​തു​ത​ല​മു​റ നേ​താ​ക്ക​ളെ രാ​ജ്യ​സ​ഭ​യി​ലേക്ക് കൊ​ണ്ടു​വ​ര​ണ​മെ​ന്ന നി​ർ​ദേ​ശം ഉ​യ​രു​ന്നു​ണ്ട്. പ്രി​യ​ങ്ക ​ഗാ​ന്ധി​യെ രാ​ജ്യ​സ​ഭ​യി​ലെ​ത്തി​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്. എ​ന്നാ​ൽ ഇ​രു​വ​രു​ടേ​യും കാ​ര്യ​ത്തി​ൽ ഹൈ​ക്ക​മാ​ൻ​ഡാ​യി​രി​ക്കും അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കു​ക.

അ​തേ​സ​മ​യം, വി​ര​മി​ക്കു​ന്ന പ​ല നേ​താ​ക്ക​ളും വീ​ണ്ടും സീ​റ്റി​നാ​യി ശ്ര​മം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ദി​ഗ്‌​വി​ജ​യ് സിം​ഗ്, മ​ധു​സൂ​ദ​ന​ൻ മി​സ്ത്രി, കു​മാ​രി ഷെ​ൽ​ജ, മോ​ട്ടി​ലാ​ൽ വോ​റ തു​ട​ങ്ങി​യ നേ​താ​ക്ക​ൾ വീ​ണ്ടും രാ​ജ്യ​സ​ഭ​യി​ലെ​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ്. ഇ​വ​രോ​ടാ​പ്പം മു​കു​ൾ​ വാ​സ്നി​ക്, ര​ണ്‍​ദീ​പ് സു​ർ​ജേ​വാ​ല, രാ​ജീ​വ് സ​ത്‌വ തു​ട​ങ്ങി​യ പു​തു​ത​ല​മു​റ നേ​താ​ക്ക​ളും സീ​റ്റ് പ്ര​തീ​ക്ഷി​ക്കു​ന്നു. മ​റ്റൊ​രു യു​വ​നേ​താ​വാ​യ ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യേ​യും രാ​ജ്യ​സ​ഭ​യി​ലെ​ത്തി​ക്കാ​ൻ നീ​ക്ക​മു​ണ്ട്.

സ​ജീ​വ രാ​ഷ്ടീ​യ​ത്തി​ൽ നി​ന്നു വി​ര​മി​ച്ച​വ​രു​ടെ വി​ശ്ര​മ​താ​വ​ള​മാ​കാ​തെ ഉൗ​ർ​ജ​സ്വ​ല​രാ​യ നേ​താ​ക്ക​ളെ രാ​ജ്യ​സ​ഭ​യി​ലെ​ത്തി​ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യം പാ​ർ​ട്ടി​യി​ൽ ശ​ക്ത​മാ​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.