ക​ലാ​പ​ത്തി​നു ഉ​ത്ത​ര​വാ​ദി അ​മി​ത് ഷാ; ​ഉ​ട​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്
Wednesday, February 26, 2020 2:15 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ‌​ഹി ക​ലാ​പ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യ്ക്കാ​ണെ​ന്ന് കോ​ൺ​ഗ്ര​സ്. അ​മി​ത് ഷാ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി പ​ദ​വി രാ​ജി​വ​യ്ക്ക​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. ഡ​ൽ​ഹി​യി​ൽ കോ​ൺ​ഗ്ര​സ് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പാ​ർ​ട്ടി അ​ധ്യ​ക്ഷ സോ​ണി ഗാ​ന്ധി​യാ​ണ് അ​മി​ത് ഷാ ​രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്. ‌‌

ക​ഴി​ഞ്ഞ ആ​ഴ്ച രാ​ജ്യ​ത്തി​ന്‍റെ ആ​ഭ്യ​ന്ത​ര​മ​ന്ത്രി എ​വി​ടെ​യാ​യി​രു​ന്നു? ക​ലാ​പം തു​ട​ങ്ങി​യ ഞാ​യ​റാ​ഴ്ച ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി എ​വി​ടെ​യാ​യി​രു​ന്നു? ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളി​ൽ​നി​ന്ന് എ​ന്ത് വി​വ​ര​മാ​ണ് ല​ഭി​ച്ച​ത്? സം​ഘ​ർ​ഷ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ത്ര പോ​ലീ​സു​കാ​രെ​യാ​ണ് വി​ന്യ​സി​ച്ചി​രു​ന്ന​ത്. സ്ഥി​തി​വ​ഷ​ളാ​കു​ന്ന​തു ക​ണ്ടി​ട്ടും എ​ന്തു​കൊ​ണ്ടാ​ണ് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​ത്തെ വി​ളി​ക്കാ​തി​രു​ന്ന​തെ​ന്നും സോ​ണി​യ ചോ​ദി​ച്ചു. ആ​ഭ്യ​ന്ത​ര​മ​ന്ത്രി ഉ​ൾ​പ്പെ​ടെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ക​ലാ​പ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​ണ്. അ​മി​ത് ഷാ ​ഉ​ട​ൻ ത​ന്നെ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണെ​ന്നും സോ​ണി​യ പ​റ​ഞ്ഞു.

ഡ​ൽ​ഹി ക​ലാ​പം ആ​സൂ​ത്രി​ത​മാ​യി​രു​ന്നെ​ന്നും സോ​ണി​യ ആ​രോ​പി​ച്ചു. ബി​ജെ​പി നേ​താ​ക്ക​ളു​ടെ വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ളാ​ണ് ക​ലാ​പ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്. അ​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന​തി​ൽ കേ​ന്ദ്ര, ഡ​ൽ​ഹി സ​ർ​ക്കാ​രു​ക​ൾ പ​രാ​ജ​യ​പ്പെ​ട്ടു. ഡ​ൽ​ഹി​യി​ലെ സാ​ഹ​ച​ര്യം അ​തീ​വ ഗു​രു​ത​ര​മാ​ണ്. അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്നും സോ​ണി​യ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.