വ​ർ​ഗീ​യ വി​ദ്വേ​ഷം പ​ര​ത്തു​ന്ന വീ​ഡി​യോ ഇ​ട്ട യു​വാ​വ് അ​റ​സ്റ്റി​ൽ‍; ട്രോ​ളു​മാ​യി കേ​ര​ളാ പോ​ലീ​സ്
Wednesday, February 26, 2020 3:31 PM IST
അ​ഗ​ളി: വ​ർ​ഗീ​യ വി​ദ്വേ​ഷം പ​ര​ത്തു​ന്ന ത​ര​ത്തി​ല്‍ ഫേ​സ്ബു​ക്കി​ൽ വീ​ഡി​യോ​യി​ട്ട യു​വാ​വ് പോ​ലീ​സ് അ​റ​സ്റ്റി​ൽ. അ​ഗ​ളി ക​ള്ള​മ​ല സ്വ​ദേ​ശി ശ്രീ​ജി​ത്ത് ര​വീ​ന്ദ്ര​നെ(24)​യാ​ണ് അ​ഗ​ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ത​സ്പ​ര്‍​ദ്ധ വ​ള​ര്‍​ത്താ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന കു​റ്റ​ത്തി​നാ​ണ് അ​റ​സ്റ്റ്. ഇ​യാ​ള്‍​ക്കെ​തി​രെ ഡി​വൈ​എ​ഫ്‌​ഐ ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. സം​ഭ​വ​ത്തി​ൽ കേ​ര​ള പോ​ലീ​സ് മീ​ഡി​യ സെ​ന്‍റ​റി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ ട്രോ​ള്‍ വീ​ഡി​യോ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

വ​ര്‍​ഗീ​യ ചേ​രി​തി​രി​വ് ഉ​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ ചൊ​വ്വാ​ഴ്ച അ​റി​യി​ച്ചി​രു​ന്നു. ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഇ​ത്ത​ര​ത്തി​ലു​ള്ള സ​ന്ദേ​ശ​ങ്ങ​ള്‍ ത​യാ​റാ​ക്കു​ക​യോ ഫോ​ര്‍​വേ​ഡ് ചെ​യ്യു​ക​യോ ചെ​യ്യു​ന്ന​വ​ര്‍​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​താ​ണ്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള എ​ല്ലാ സ​ന്ദേ​ശ​ങ്ങ​ളും പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കു​മെ​ന്നും ബെ​ഹ്റ അ​റി​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.