ആ​യി​ര​ങ്ങ​ൾ ക​ണ്ടു, പോ​ലീ​സ് ക​ണ്ടി​ല്ലെ..! വി​ദ്വേ​ഷ പ്ര​സം​ഗ​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി
Wednesday, February 26, 2020 3:53 PM IST
ന്യൂ​ഡ​ൽ​ഹി: വി​ദ്വേ​ഷ പ്ര​സം​ഗം ന​ട​ത്തി​യ മൂ​ന്ന് ബി​ജെ​പി നേ​താ​ക്ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ഡ​ൽ​ഹി പോ​ലീ​സ് ക​മ്മീ​ഷ​ണ​റോ​ട് നി​ർ​ദേ​ശി​ക്കാ​ൻ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. ഡ​ൽ​ഹി ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി പ​രി​ഗ​ണി​ക്കു​മ്പോ​ഴാ​ണ് ഡ​ൽ​ഹി പോ​ലീ​സി​നെ​യും സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ലി​നെ​യും കോ​ട​തി വി​മ​ർ​ശി​ച്ച​ത്. ക​ലാ​പ​കാ​രി​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നും അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി പ​രി​ഗ​ണി​ച്ച ജ​സ്റ്റീ​സ് എ​സ്. മു​ര​ളീ​ധ​ർ, ജ​സ്റ്റീ​സ് ത​ൽ​വ​ന്ത് സിം​ഗ് എ​ന്നി​വ​രു​ടെ ബെ​ഞ്ചാ​ണ് വി​മ​ർ‌​ശ​നം ഉ​ന്ന​യി​ച്ച​ത്.

അ​ക്ര​മ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ ആ​യി​ര​ങ്ങ​ള്‍ ക​ണ്ടി​ട്ടു​ണ്ട്. പോ​ലീ​സ് ക​ണ്ടി​ല്ലേ​യെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. ഹ​ർ​ജി​യി​ൽ വാ​ദം ന​ട​ക്കു​മ്പോ​ൾ ബി​ജെ​പി നേ​താ​വ് ക​പി​ൽ മി​ശ്ര​യു​ടെ വി​ദ്വേ​ഷ പ്ര​സം​ഗ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ക​ണ്ടി​രു​ന്നോ​യെ​ന്ന് കോ​ട​തി സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത​യോ​ടും ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ (ക്രൈം​ബ്രാ​ഞ്ച്) രാ​ജേ​ഷ് ദി​യോ​യോ​ടും ചോ​ദി​ച്ചു.

താ​ൻ ടി​വി ക​ണ്ടി​ല്ലെ​ന്നും ആ ​ക്ലി​പ്പു​ക​ൾ ക​ണ്ടി​ട്ടി​ല്ലെ​ന്നും സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ പ​റ​ഞ്ഞ​പ്പോ​ൾ ബി​ജെ​പി നേ​താ​ക്ക​ളാ​യ അ​നു​രാ​ഗ് താ​ക്കൂ​റി​ന്‍റേ​യും പ​ർ​വേ​ഷ് വ​ർ​മ​യു​ടെ​യും വീ​ഡി​യോ താ​ൻ ക​ണ്ടെ​ന്നും എ​ന്നാ​ൽ ക​പി​ൽ മി​ശ്ര​യു​ടെ വീ​ഡി​യോ ക​ണ്ടി​ട്ടി​ല്ലെ​ന്നും ദി​യോ കോ​ട​തി​യി​ൽ അ​റി​യി​ച്ചു. ഇ​തോ​ടെ ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യി​ൽ താ​ൻ ശ​രി​ക്കും ആ​ശ്ച​ര്യ​പ്പെ​ടു​ന്നു എ​ന്നു പ​റ​ഞ്ഞ ജ​സ്റ്റീ​സ് മു​ര​ളീ​ധ​ർ, ക​പി​ൽ മി​ശ്ര​യു​ടെ വി​വാ​ദ പ്ര​സം​ഗ​ത്തി​ന്‍റെ വീ​ഡി​യോ കാ​ണി​ക്കാ​ൻ കോ​ട​തി ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടെ ക​പി​ൽ മി​ശ്ര ന​ട​ത്തി​യ വി​ദ്വേ​ഷ​പ്ര​സം​ഗം കോ​ട​തി​യി​ല്‍ കേ​ള്‍​പ്പി​ച്ചു.

വി​ഡി​യോ​യി​ല്‍ മി​ശ്ര​യ്ക്കൊ​പ്പ​മു​ള്ള​ത് എ​സ്ഐ ആ​ണെ​ന്ന് പോ​ലീ​സ് കോ​ട​തി​യി​ല്‍ സ​മ്മ​തി​ച്ചു. അ​ന്വേ​ഷ​ണ​ഹ​ര്‍​ജി​ക​ള്‍​ക്ക് അ​ടി​യ​ന്ത​ര​പ്രാ​ധാ​ന്യം ഇ​ല്ലെ​ന്ന സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ലി​ന്‍റെ വാ​ദം കോ​ട​തി ത​ള്ളി. കു​റ്റ​വാ​ളി​ക​ള്‍​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണം എ​ന്ന​ത് അ​ടി​യ​ന്ത​ര​വി​ഷ​യ​മ​ല്ലേ​യെ​ന്ന് കോ​ട​തി രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ ചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.