ന​വാ​സ് ഷെ​രീ​ഫ് ഒ​ളി​ച്ചോ​ട്ട​ക്കാ​ര​നെ​ന്ന് പ്ര​ഖ്യാ​പി​ച്ച് പാ​ക്കി​സ്ഥാ​ൻ
Wednesday, February 26, 2020 6:33 PM IST
ഇ​സ്‌​ലാ​മാ​ബാ​ദ്: മു​ൻ പാ​ക് പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ് ഷെ​രീ​ഫി​നെ ഒ​ളി​ച്ചോ​ട്ട​ക്കാ​ര​നെ​ന്ന് പ്ര​ഖ്യാ​പി​ച്ച് പാ​ക്കി​സ്ഥാ​ൻ ഭരണകൂടം. ​ല​ണ്ട​നി​ലു​ള്ള ന​വാ​സ് ഷെ​രീ​ഫ് മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടു​ക​ൾ ഹാ​ജ​രാ​ക്കാ​തെ ജാ​മ്യ​വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി.

എ​ഴു​പ​തു​കാ​ര​നാ​യ ന​വാ​സ് ഷെ​രീ​ഫി​ന് ക​ഴി​ഞ്ഞ​വ​ർ​ഷം ന​വം​ബ​റി​ലാ​ണ് ചി​കി​ത്സ​യ്ക്കാ​യി ല​ണ്ട​നി​ലേ​ക്ക് പോ​കാ​ൻ ലാ​ഹോ​ർ ഹൈ​ക്കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​ത്. എ​ന്നാ​ൽ പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​വ​ര​ങ്ങ​ളൊ​ന്നും കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നി​ല്ല.

ന​വാ​സ് ഷെ​രീ​ഫി​ന്‍റെ ജാ​മ്യം നീ​ട്ടേ​ണ്ട​തി​ല്ലെ​ന്ന് ചൊ​വ്വാ​ഴ്ച സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, ന​വാ​സ് ഷെ​രീ​ഫി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി ഗു​രു​ത​ര​മാ​യ അ​വ​സ്ഥ​യി​ൽ തു​ട​രു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹ​ത്തി​നെ പ​രി​ശോ​ധി​ക്കു​ന്ന മെ​ഡി​ക്ക​ൽ സം​ഘം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.