ഡ​ൽ​ഹി ക​ലാ​പം: പൗ​ര​ന്മാ​ർ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശ​വു​മാ​യി ലോ​ക രാ​ജ്യ​ങ്ങ​ൾ
Wednesday, February 26, 2020 9:20 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ക​ലാ​പം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ വി​ദേ​ശ പൗ​ര​ന്മാ​ർ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശ​വു​മാ​യി ലോ​ക രാ​ജ്യ​ങ്ങ​ൾ. യു​എ​സ്, ഫ്രാ​ൻ​സ്, റ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കു​ന്ന സ്വ​ന്തം പൗ​ര​ന്മാ​ർ​ക്കു ജാ​ഗ്ര​ത നി​ര്‍​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ​ത്.

ഇ​തി​നി​ടെ ഡ​ൽ​ഹി​യി​ലെ സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര സ​ഭ അ​റി​യി​ച്ചു. സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്നും സ​മാ​ധാ​ന​മാ​യി പ്ര​തി​ഷേ​ധി​ക്കാ​ൻ എല്ലാ വിഭാഗക്കാർക്കും അ​വ​സ​രം ന​ൽ​ക​ണ​മെ​ന്നും യു​എ​ൻ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.