നാ​സി-​ആ​ർ​എ​സ്എ​സ് ആ​ശ​യം ഇ​ന്ത്യ​യെ കീ​ഴ​ട​ക്കു​ന്നു, ര​ക്ത​ച്ചൊ​രി​ച്ചി​ൽ ഉ​റ​പ്പ്: ഇ​മ്രാ​ൻ
Thursday, February 27, 2020 4:57 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ വ​ർ​ഗീ​യ ക​ലാ​പ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ. ആ​ർ​എ​സ്എ​സ് ആ​ശ​യ​ങ്ങ​ൾ ഇ​ന്ത്യ​യെ കീ​ഴ​ട​ക്കു​ക​യാ​ണെ​ന്നും ര​ക്ത​ച്ചൊ​രി​ച്ചി​ൽ ഇ​നി​യും വ​ർ​ധി​ക്കു​മെ​ന്നു​മാ​ണ് ഇ​മ്രാ​ന്‍റെ പ​രാ​മ​ർ​ശം. പാ​ക്കി​സ്ഥാ​നി​ൽ ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ല​ക്ഷ്യ​മി​ടു​ന്ന​വ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും ഇ​മ്രാ​ൻ ട്വീ​റ്റ് ചെ​യ്തു.

നൂ​റു കോ​ടി​യി​ലേ​റെ ജ​ന​സം​ഖ്യ​യു​ള്ള ഒ​രു ആ​ണ​വ രാ​ഷ്ട്ര​ത്തെ നാ​സി​ക​ളി​ൽ​നി​ന്ന് ഉൗ​ർ​ജം ഉ​ൾ​ക്കൊ​ണ്ട ആ​ർ​എ​സ്എ​സ് ആ​ശ​യം പി​ടി​ച്ച​ട​ക്കു​ക​യാ​ണ്. വെ​റു​പ്പി​ലൂ​ന്നി​യ വി​വേ​ച​ന​ത്തി​ന്‍റെ രാ​ഷ്ട്രീ​യം വ​ള​രു​ന്പോ​ൾ ര​ക്ത​ച്ചൊ​രി​ച്ചി​ൽ ഉ​റ​പ്പാ​ണ്- ഇ​മ്രാ​ൻ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ വ​ർ​ഷം താ​ൻ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ൽ പ്ര​വ​ചി​ച്ച കാ​ര്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. കു​പ്പി​യി​ലെ ഭൂ​തം പു​റ​ത്തു ചാ​ടി​യി​രി​ക്കു​ന്നു. ഇ​നി ര​ക്ത​ച്ചൊ​രി​ച്ചി​ൽ വ​ർ​ധി​ക്കും. ജ​മ്മു കാ​ഷ്മീ​ർ അ​തി​ന്‍റെ തു​ട​ക്ക​മാ​യി​രു​ന്നു. ഇ​പ്പോ​ൾ 20 കോ​ടി വ​രു​ന്ന ഇ​ന്ത്യ​ൻ മു​സ്ലിം​ക​ളെ​യാ​ണ് അ​തു ല​ക്ഷ്യ​മി​ടു​ന്ന​ത്. ലോ​ക​രാ​ഷ്ട്ര​ങ്ങ​ൾ എ​ത്ര​യും വേ​ഗം ഇ​ട​പെ​ട​ണ​മെ​ന്നും ഇ​മ്രാ​ൻ അ​ഭ്യ​ർ​ഥി​ച്ചു.

പാ​ക്കി​സ്ഥാ​നി​ൽ മു​സ്ലിം ഇ​ത​ര പൗ​ര​ൻ​മാ​രെ​യോ അ​വ​രു​ടെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളെ​യോ ആ​രെ​ങ്കി​ലും ല​ക്ഷ്യ​മി​ട്ടാ​ൽ അ​വ​ർ​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും പാ​ക്കി​സ്ഥാ​നി​ലെ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ മ​റ്റു​ള്ള​വ​രെ​പ്പോ​ലെ​ത​ന്നെ തു​ല്യ പൗ​ര​ൻ​മാ​രാ​ണെ​ന്നും തു​ട​ർ​ച്ച​യാ​യ ട്വീ​റ്റു​ക​ളി​ൽ ഇ​മ്രാ​ൻ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.