പാ​ക്കി​സ്ഥാ​നി​ൽ ആ​ദ്യ കൊ​റോ​ണ കേ​സ് സ്ഥി​രീ​ക​രി​ച്ചു; ര​ണ്ടു​പേ​ർ​ക്ക് രോ​ധ​ബാ​ധ
Thursday, February 27, 2020 5:40 AM IST
ക​റാ​ച്ചി: പാ​ക്കി​സ്ഥാ​നി​ൽ ആ​ദ്യ​മാ​യി കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ര​ണ്ടു​പേ​ർ​ക്കാ​ണു നോ​വ​ൽ കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​തെ​ന്ന പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ന്‍റെ പൊ​തു​സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് സ​ഫ​ർ മി​ർ​സ ട്വീ​റ്റ് ചെ​യ്തു.

ഇ​റാ​നു​മാ​യു​ള്ള അ​തി​ർ​ത്തി അ​ട​ച്ച​തി​നു പി​ന്നാ​ലെ​യാ​ണു പാ​ക്കി​സ്ഥാ​നി​ൽ കൊ​റോ​ണ സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. 19 പേ​രാ​ണ് ഇ​തു​വ​രെ ഇ​റാ​നി​ൽ കൊ​റോ​ണ ബാ​ധി​ച്ചു മ​രി​ച്ച​ത്.

ക​റാ​ച്ചി​യി​ൽ 22 വ​യ​സു​കാ​ര​നാ​യ യു​വാ​വി​നാ​ണ് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് സി​ന്ധ് പ്ര​വി​ശ്യാ ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ഇ​യാ​ൾ ഇ​റാ​നി​ലേ​ക്കു യാ​ത്ര ചെ​യ്തി​രു​ന്നു. ത​ല​സ്ഥാ​ന​മാ​യ ഇ​സ്ലാ​മാ​ബാ​ദി​ലാ​ണ് ര​ണ്ടാം കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്ത​തെ​ന്നാ​ണു വി​വ​രം.

ചൈ​ന​യി​ലെ വു​ഹാ​നി​ൽ​നി​ന്നു പ്ര​ച​രി​ച്ചു തു​ട​ങ്ങി​യ കൊ​റോ​ണ വൈ​റ​സ് ഇ​തു​വ​രെ 30 രാ​ജ്യ​ങ്ങ​ളി​ലാ​ണ് വ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. 2700 പേ​ർ ഇ​തു​വ​രെ മ​രി​ക്കു​ക​യും 80,000 പേ​ർ​ക്കു ലോ​ക​വ്യാ​പ​ക​മാ​യി രോ​ഗ​ബാ​ധ സ്ഥി​രി​ക​രി​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.