കൊ​റോ​ണ​പ്പേ​ടി; മ​ക്ക, ഉം​റ തീ​ർ​ഥാ​ട​ന​ങ്ങ​ള്‍​ക്ക് താ​ൽ​ക്കാ​ലി​ക നി​രോ​ധ​നം
Thursday, February 27, 2020 9:04 AM IST
കോ​ഴി​ക്കോ​ട്: കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മ​ക്ക, ഉം​റ തീ​ർ​ഥാ​ട​ന​ങ്ങ​ള്‍​ക്ക് താ​ൽ​ക്കാ​ലി​ക നി​രോ​ധ​നം. ഉം​റ തീ​ർ​ഥാ​ട​ന​ത്തി​നും മ​ദീ​ന സ​ന്ദ​ര്‍​ശ​ന​ത്തി​നു​മാ​യി എ​ത്തു​ന്ന​വ​ര്‍​ക്കാ​ണ് വി​ല​ക്കെ​ന്ന് സൗ​ദി വാ​ര്‍​ത്താ ഏ​ജ​ന്‍​സി അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് നി​രോ​ധ​നം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ല​ഭി​ച്ച​ത്.

ഇ​ത​റി​യാ​തെ നാ​നൂ​റോ​ളം യാ​ത്ര​ക്കാ​ര്‍ കോ​ഴി​ക്കോ​ടു​നി​ന്ന് യാ​ത്ര​യ്‌​ക്കൊ​രു​ങ്ങി​യി​രു​ന്നു. ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ ഇ​വ​രെ വി​മാ​ന​ത്തി​ല്‍ നി​ന്ന് തി​രി​ച്ചി​റ​ക്കി എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. അ​പ​ക​ട​ക​ര​മാ​യി കൊ​റോ​ണ​വൈ​റ​സ് പ​ട​രു​ന്ന രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് വ​രു​ന്ന എ​ല്ലാ യാ​ത്ര​ക്കാ​ര്‍​ക്കും രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശ​നം താ​ൽ​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ചി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ ന​ട​പ​ടി.‌‌

ദു​ബാ​യ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും തി​രി​ച്ചു​മു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ ബ​ഹ​റി​ൻ നി​ർ​ത്തി​വ​ച്ചി​ട്ടു​ണ്ട്. ഇ​ത് 48 മ​ണി​ക്കൂ​ർ കൂ​ടി തു​ട​രു​മെ​ന്ന് സി​വി​ൽ ഏ​വി​യേ​ഷ​ൻ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​റാ​ക്ക്, ല​ബ​ന​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചു​മു​ള്ള സ​ർ​വീ​സു​ക​ളും നി​ർ​ത്തി​വ​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.