ദി ​റി​യ​ൽ സി​റ്റി..! റ​യലിനെ അ​വ​രു​ടെ ത​ട്ട​ക​ത്തി​ൽ അ​ടി​ച്ചി​ട്ട് മാ​ഞ്ച​സ്റ്റ​ർ സി​റ്റി
Thursday, February 27, 2020 9:37 AM IST
മാ​ഡ്രി​ഡ്: സ്പാ​നി​ഷ് വ​മ്പ​ൻ​മാ​രെ അ​വ​രു​ടെ ത​ട്ട​ക​ത്തി​ൽ അ​ടി​ച്ചി​ട്ട് മാ​ഞ്ച​സ്റ്റ​ർ സി​റ്റി. ചാ​മ്പ്യ​ൻ​സ് ലീ​ഗ് ആ​ദ്യ​പാ​ദ പ്രീ​ക്വാ​ർ​ട്ട​റി​ൽ റ​യ​ൽ മാ​ഡ്രി​ഡി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് സി​റ്റി ത​ക​ർ​ത്തു​വി​ട്ടു. ഒ​രു ഗോ​ളി​നു പി​ന്നി​ലാ​യ സി​റ്റി അ​വ​സാ​ന 12 മി​നി​റ്റി​ൽ ര​ണ്ടു ഗോ​ൾ തി​രി​ച്ച​ടി​ച്ചാ​ണ് വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്.

എ​വേ മൈ​താ​ന​ത്ത് നേ​ടി​യ വി​ജ​യം ര​ണ്ടാം പാ​ദ​ത്തി​ൽ സി​റ്റി​ക്ക് മു​ൻ​തൂ​ക്കം ന​ൽ​കും. സ്വ​ന്തം​നാ​ട്ടു​കാ​രു​ടെ മു​ന്നി​ൽ സെ​ർ​ജി​യോ റാ​മോ​സ് ചു​വ​പ്പു​കാ​ർ‌​ഡ് ക​ണ്ട് മ​ട​ങ്ങി​യ​തും റ​യ​ലി​നു തി​രി​ച്ച​ടി​യാ​യി. റ​യ​ലി​ന്‍റെ ത​ട്ട​ക​മാ​യ സാ​ന്‍റി​യാ​ഗോ ബെ​ർ​ണ​ബ്യൂ​വി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ര​ണ്ടാം പ​കു​തി​യി​ലാ​ണ് മൂ​ന്നു ഗോ​ളു​ക​ളും പി​റ​ന്ന​ത്.

ക​ളി​യു​ടെ 60 ാം മി​നി​റ്റി​ൽ ഇ​സ്കോ റ​യ​ലി​നെ മു​ന്നി​ലെ​ത്തി​ച്ചു. വി​നി​ഷ്യ​സ് ജൂ​നി​യ​റി​ന്‍റെ ബോ​ക്സി​നു​ള്ളി​ൽ​നി​ന്നു​ള്ള ലോ ​ക്രോ​സി​ൽ​നി​ന്നാ​ണ് ഇ​സ്കോ ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ൽ 78 ാം മി​നി​റ്റി​ൽ ഗ​ബ്രി​യേ​ൽ ജീ​സ​സി​ലൂ സി​റ്റി സ​മ​നി​ല​പി​ടി​ച്ചു. ബൗ​ൺ​സിം​ഗ് ഹെ​ഡ​റി​ലൂ​ടെ​യാ​ണ് റ​യ​ൽ ഗോ​ളി​യെ കീ​ഴ​ട​ക്കി​യ​ത്.

അ​ടു​ത്ത മൂ​ന്നു മി​നി​റ്റി​നു​ള്ളി​ൽ റ​യ​ലി​നെ വീ​ഴ്ത്തി​യ വീ​ഴ്ച സം​ഭ​വി​ച്ചു. 80 ാം മി​നി​റ്റി​ൽ ഡാ​നി കാ​ർ​വ​ജാ​ൽ സി​റ്റി താ​രം റ​ഹീം സ്റ്റെ​ർ​ലിം​ഗി​നെ ബോ​ക്സി​ൽ വീ​ഴ്ത്തി​യ​തോ​ടെ റ​യ​ലും വീ​ണു. പെ​നാ​ൽ‌​റ്റി സ്പോ​ട്ടി​ലേ​ക്കു​ള്ള റ​ഫ​റി​യു​ടെ വി​ര​ൽ റ​യ​ലി​ന്‍റെ തോ​ൽ​വി​യി​ലേ​ക്കു​ള്ള ചൂ​ണ്ടു​വി​ര​ലാ​യി. പെ​നാ​ൽ​റ്റി​യെ​ടു​ത്ത ഡി ​ബ്രു​യി​ന് പി​ഴ​ച്ചി​ല്ല. തി​രി​ച്ചു​വ​രാ​ൻ റ​യ​ലി​നു സ​മ​യ​മി​ല്ലാ​ത്ത സ​മ​യ​ത്ത് സി​റ്റി ലീ​ഡും എ​വേ വി​ജ‍​യ​വും സ്വ​ന്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.