കൊ​റോ​ണ: ഇ​റ്റ​ലി​യി​ല്‍​നി​ന്നും കു​വൈ​റ്റി​ല്‍​നി​ന്നും എ​ത്തി​യ​വ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍
Thursday, February 27, 2020 9:43 AM IST
കൊ​ച്ചി: കൊ​റോ​ണ​യു​മാ​യി(​കോ​വി​ഡ് 19) ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ല്‍ മൂ​ന്നു​പേ​ര്‍ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ൽ. ഇ​റ്റ​ലി​യി​ല്‍​നി​ന്നും എ​ത്തി​യ ര​ണ്ടു​പേ​രും കു​വൈ​റ്റി​ല്‍​നി​ന്നും എ​ത്തി​യ ഒ​രാ​ളു​മാ​ണു നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​റ്റ​ലി​യി​ല്‍​നി​ന്നെ​ത്തി​യ​വ​ര്‍ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളാ​ണ്.

ഇ​തോ​ടെ ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം 13 ആ​യി. നി​രീ​ക്ഷ​ണ​പ​ട്ടി​ക​യി​ല്‍​നി​ന്നും ഇ​ന്ന​ലെ ആ​രെ​യും ഒ​ഴി​വാ​ക്കി​യി​ട്ടി​ല്ലെ​ന്നും ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ ആ​രും നി​രീ​ക്ഷ​ണ​ത്തി​ലി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. അ​തി​നി​ടെ, പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സു​ക​ള്‍ ന​ട​ന്നു​വ​രി​ക​യാ​ണ്. ഏ​രൂ​രി​ല്‍ ഇ​ത് സം​ബ​ന്ധി​ച്ച ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.