സാ​ധാ​ര​ണ ന​ട​പ​ടി, രാ​ഷ്ട്രീ​യം ക​ല​ർ​ത്ത​രു​ത്; ജ​ഡ്ജി​യെ മാ​റ്റി​യ​ത് വി​ശ​ദീ​ക​രി​ച്ച് കേ​ന്ദ്രം
Thursday, February 27, 2020 11:55 AM IST
ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി നേ​താ​ക്ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട ജ​ഡ്ജി​യെ സ്ഥ​ല​മാ​റ്റി​യ സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി കേ​ന്ദ്രം. ജ​സ്റ്റീ​സ് മു​ര​ളീ​ധ​റി​നെ സ്ഥ​ലം​മാ​റ്റി​യ​ത് ന​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചാ​ണെ​ന്നും ജ​ഡ്ജി​യു​ടെ സ​മ്മ​തം വാ​ങ്ങി​യി​രു​ന്നെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ബി​ജെ​പി നേ​താ​ക്ക​ൾ​ക്കെ​തി​രെ ഉ​ത്ത​ര​വി​റ​ങ്ങി മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം രാ​ത്രി​യി​ൽ‌ ത​ന്നെ ജ​ഡ്ജി​യെ സ്ഥ​ലം​മാ​റ്റി​യ സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ​യാ​ണ് കേ​ന്ദ്രം വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

സ്ഥ​ലം​മാ​റ്റ​ത്തെ കോ​ൺ​ഗ്ര​സ് രാ​ഷ്ട്രീ​യ വ​ത്ക​രി​ക്കു​ക​യാ​ണെ​ന്ന് നി​യ​മ​മ​മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് ആ​രോ​പി​ച്ചു. സു​പ്രീം കോ​ട​തി കൊ​ളീ​ജി​യ​ത്തി​ന്‍റെ 12-02-2020 ലെ ​ശി​പാ​ർ​ശ പ്ര​കാ​ര​മാ​ണ് ജ​സ്റ്റീ​സ് മു​ര​ളീ​ധ​റി​ന്‍റെ സ്ഥ​ല​മാ​റ്റം. സ്ഥ​ലം​മാ​റ്റം ജ​ഡ്ജി​യു​ടെ അ​റി​വോ​ടെ​യാ​ണ്. എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പാ​ലി​ച്ചെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സ്ഥ​ലം​മാ​റ്റം രാ​ഷ്ട്രീ​യ വ​ത്ക​രി​ച്ച​തോ​ടെ ജു​ഡീ​ഷ​റി​യോ​ടു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ ആ​ദ​ര​വി​ല്ലാ​യ്മ വീ​ണ്ടും പ്ര​ക​ട​മാ​യി. നി​ര​ന്ത​ര ആ​ക്ര​മ​ണ​ങ്ങ​ളി​ലൂ​ടെ വി​ല​മ​തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളെ ന​ശി​പ്പി​ച്ച കോ​ൺ​ഗ്ര​സി​നെ ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ൾ ത​ള്ളി​ക്ക​ള​ഞ്ഞ​താ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​പി​ല്‍ മി​ശ്ര, കേ​ന്ദ്ര​മ​ന്ത്രി അ​നു​രാ​ഗ് ഠാ​ക്കൂ​ര്‍, പ​ര്‍​വേ​ഷ് വ​ര്‍​മ എം.​പി, അ​ഭ​യ് വ​ര്‍​മ എം​എ​ല്‍​എ എ​ന്നി​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​ണ് ജ​സ്റ്റീ​സ് മു​ര​ളീ​ധ​ർ ഉ​ത്ത​ര​വി​ട്ട​ത്. ക​പി​ല്‍ മി​ശ്ര, കേ​ന്ദ്ര​മ​ന്ത്രി അ​നു​രാ​ഗ് ഠാ​ക്കൂ​ര്‍, പ​ര്‍​വേ​ഷ് വ​ര്‍​മ എം.​പി, അ​ഭ​യ് വ​ര്‍​മ എം​എ​ല്‍​എ എ​ന്നി​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ത്ത​തി​ല്‍ ജ ​സ്റ്റീ​സ് മു​ര​ളീ​ധ​ര്‍ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ കേ​സ് ജ​സ്റ്റീ​സ് മു​ര​ളീ​ധ​റി​ന്‍റെ ബെ​ഞ്ചി​ൽ നി​ന്നും ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ ബെ​ഞ്ചി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തി​രു​ന്നു.

മു​ര​ളീ​ധ​റി​നെ സ്ഥ​ലം മാ​റ്റ​ണ​മെ​ന്ന് നേ​ര​ത്തെ കൊ​ളീ​ജി​യം ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു. പ​ഞ്ചാ​ബ് ഹ​രി​യാ​ന കോ​ട​തി​യി​ലേ​ക്കാ​ണ് അ​ദ്ദേ​ഹ​ത്തെ സ്ഥ​ലം മാ​റ്റി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.