അ​മി​ത് ഷാ​യെ നീ​ക്ക​ണം, രാ​ജ്യ​ത്തെ ര​ക്ഷി​ക്ക​ണം: രാ​ഷ്ട്ര​പ​തി​ക്കു മു​ന്നി​ൽ കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി​സം​ഘം
Thursday, February 27, 2020 1:59 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ക​ലാ​പ​ത്തി​നു ഉ​ത്ത​ര​വാ​ദി​യാ​യ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യെ ത​ൽ​സ്ഥാ​ന​ത്തു​നി​ന്നും നീ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി രാ​ഷ്ട്ര​പ​തി​ക്കു മു​ന്നി​ൽ കോ​ൺ​ഗ്ര​സ്. കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്നും ഡ​ൽ​ഹി​യി​ലെ ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും കോ​ൺ​ഗ്ര​സ്‌ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​നി​ധി സം​ഘം രാ​ഷ്‌​ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ക​ലാ​പ​ത്തി​നു മു​ന്നി​ൽ‌ നി​ശ​ബ്ദ​കാ​ണി​ക​ളാ​യി​നി​ന്നെ​ന്നും കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. ത​ന്‍റെ അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് രാ​ഷ്ട്ര​ത്തെ ര​ക്ഷി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ട​താ​യി മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗ് പ​റ​ഞ്ഞു. കേ​ന്ദ്ര​വും ഡ​ൽ​ഹി സ​ർ​ക്കാ​രും ക​ലാ​പ​ത്തി​ൽ നി​ശ​ബ്ദ കാ​ണി​ക​ളാ​യി​രു​ന്നെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി ആ​രോ​പി​ച്ചു. കോ​ൺ​ഗ്ര​സ് ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ൾ അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കാ​മെ​ന്ന് രാ​ഷ്ട്ര​പ​തി ഉ​റ​പ്പ് ന​ൽ​കി​യ​താ​യി സോ​ണി​യ ഗാ​ന്ധി പ​റ​ഞ്ഞു.

പൗ​ര​ന്മാ​രു​ടെ ജീ​വ​ൻ, സ്വാ​ത​ന്ത്ര്യം, സ്വ​ത്ത് എ​ന്നി​വ സു​ര​ക്ഷി​ത​മാ​ക്കു​ക​യും പ​രി​ര​ക്ഷി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് രാ​ഷ്ട്ര​പ​തി​യെ​ന്ന ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണ്. ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യെ ഉ​ട​നെ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണെ​ന്നും കോ​ൺ​ഗ്ര​സ് നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.