തലവിധി..! ബി​ജെ​പി നേ​താ​ക്ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ൻ സ​മ​യം അ​നു​വ​ദി​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി
Thursday, February 27, 2020 5:17 PM IST
ന്യൂ​ഡ​ൽ​ഹി: വി​ദ്വേ​ഷ പ്ര​സം​ഗം ന​ട​ത്തി​യ ബി​ജെ​പി നേ​താ​ക്ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ൻ ഒ​രു മാ​സം സ​മ​യം അ​നു​വ​ദി​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. ചീ​ഫ് ജ​സ്റ്റീ​സ് ഡി.​എ​ൻ പ​ട്ടേ​ലും ജ​സ്റ്റീ​സ് സി. ​ഹ​രി​ശ​ങ്ക​റും ഉ​ൾ​പ്പെ​ടു​ന്ന ര​ണ്ടം​ഗ ബെ​ഞ്ചാ​ണ് പോ​ലീ​സി​ന് കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ച്ച​ത്. കേ​സി​ൽ വാ​ദം കേ​ൾ​ക്കാ​ൻ കോ​ട​തി ഏ​പ്രി​ൽ 13 ലേ​ക്ക് മാ​റ്റി.

ഇ​ന്ന​ലെ ജ​സ്റ്റീ​സ് എ​സ്. മു​ര​ളീ​ധ​ർ അ​ധ്യ​ക്ഷ​നാ​യ ര​ണ്ടം​ഗ ബെ​ഞ്ച് കേ​ന്ദ്ര​മ​ന്ത്രി ഉ​ൾ​പ്പെ​ടെ വി​ദ്വേ​ഷ പ്ര​സം​ഗം ന​ട​ത്തി​യ ബി​ജെ​പി നേ​താ​ക്ക​ൾ​ക്കെ​തി​രെ ഉ​ട​ൻ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന​ലെ രാ​ത്രി​യി​ൽ ത​ന്നെ കേ​സ് ചീ​ഫ് ജ​സ്റ്റീ​സ് ഉ​ൾ​പ്പെ​ട്ട ബെ​ഞ്ചി​ലേ​ക്ക് മാ​റ്റു​ക​യും മു​ര​ളീ​ധ​റി​നെ സ്ഥ​ലം​മാ​റ്റു​ക​യും ചെ​യ്തി​രു​ന്നു. ഇ​ന്ന് വീ​ണ്ടും കേ​സ് പ​രി​ഗ​ണി​ച്ച കോ​ട​തി ബി​ജെ​പി നേ​താ​ക്ക​ൾ​ക്കെ​തി​രാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ കേ​ന്ദ്ര​ത്തി​ന് നാ​ല് ആ​ഴ്ച സ​മ​യം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.

ബി​ജെ​പി നേ​താ​ക്ക​ളാ​യ ക​പി​ൽ മി​ശ്ര, അ​നു​രാ​ഗ് താ​ക്കൂ​ർ, അ​ഭ​യ് വ​ർ​മ എ​ന്നി​വ​രാ​ണ് വി​ദ്വേ​ഷ പ്ര​സം​ഗം ന​ട​ത്തി​യ​ത്. ഇ​തി​ൽ ക​പി​ൽ മി​ശ്ര​യു​ടെ പ്ര​സം​ഗം കോ​ട​തി​യി​ൽ കേ​ൾ​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. രാ​ജ്യ​ത്ത് 1984 ആ​വ​ർ​ത്തി​ക്കാ​ൻ സ​മ്മ​തി​ക്കി​ല്ലെ​ന്നും കോ​ട​തി പ​രാ​മ​ർ​ശി​ച്ചി​രു​ന്നു.

ഇ​ന്ന് കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ൾ കേ​ന്ദ്ര​ത്തി​നും ഡ​ൽ​ഹി പോ​ലീ​സി​നും വേ​ണ്ടി ഹാ​ജ​രാ​യ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മെ​ഹ്ര ബി​ജെ​പി നേ​താ​ക്ക​ൾ​ക്കെ​തി​രെ ന​പ​ടി​യെ​ടു​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം ചോ​ദി​ച്ചു. നി​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ഇ​പ്പോ​ൾ ക​ഴി​യി​ല്ല. പോ​ലീ​സ് ഉ​ചി​ത​മാ​യ സ​മ​യ​ത്ത് ന​പ​ടി​യെ​ടു​ക്കു​മെ​ന്നും മെ​ഹ്ര കോ​ട​തി​യി​ൽ പ​റ​ഞ്ഞു. വി​ദ്വേ​ഷ​പ്ര​സം​ഗം ന​ട​ത്തി​യ ബി​ജെ​പി നേ​താ​ക്ക​ൾ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ഹ​ർ‌​ഷ് മ​ന്ദ​ർ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ന​ട​പ​ടി.

ആ​ളു​ക​ളെ കൊ​ല്ലാ​ൻ പ്രേ​രി​പ്പി​ച്ച ബി​ജെ​പി നേ​താ​ക്ക​ളെ എ​ത്ര​യും വേ​ഗം അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് മ​ന്ദ​റി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ദ​യ​വാ​യി ഇ​ന്ന് ത​ന്നെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ പോ​ലീ​സി​നോ​ടു നി​ർ​ദേ​ശി​ക്ക​ണ​മെ​ന്ന് കോ​ട​തി​യി​ൽ ഇ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു. എ​ന്നാ​ൽ ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ കോ​ട​തി ഈ ​ആ​വ​ശ്യം ത​ള്ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.