ല​ക്ഷം​കൊ​ണ്ട് ര​ക്ഷ..! ക​ലാ​പ ഇ​ര​ക​ൾ​ക്ക് ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് ഡ​ൽ​ഹി സ​ർ​ക്കാ​ർ
Thursday, February 27, 2020 5:50 PM IST
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ക​ലാ​പ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് 10 ല​ക്ഷം രൂ​പ​യും മ​രി​ച്ച പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ​യും ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. ക​ലാ​പ​ത്തി​ൽ അം​ഗ​വൈ​ക​ല്യം സം​ഭ​വി​ച്ച​വ​ർ‌​ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ​യും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​ർ​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ​യും സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു.

നി​സാ​ര പ​രി​ക്കു​ക​ൾ മാ​ത്ര​മു​ള്ള​വ​ർ​ക്ക് ചി​കി​ത്സാ സ​ഹാ​യ​മാ​യി 20,000 രൂ​പ വീ​തം ല​ഭി​ക്കും. ക​ലാ​പ​ത്തി​ൽ അ​നാ​ഥ​രാ​ക്ക​പ്പെ​ട്ട​വ​ർ​ക്ക് മൂ​ന്ന് ല​ക്ഷം രൂ​പ​യാ​ണ് ധ​ന​സ​ഹാ​യം. വീ​ട് പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ച​വ​ർ​ക്ക് അ​ഞ്ച് ല​ക്ഷം ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​കും. വാ​ട​ക​യ്ക്കു​ള്ള വീ​ടാ​ണെ​ങ്കി​ൽ വീ​ട്ട് ഉ​പ​ക​ര​ണം ന​ശി​ച്ച​തി​ന് ഒ​രു ല​ക്ഷം രൂ​പ താ​മ​സ​ക്കാ​ർ​ക്കും നാ​ല് ല​ക്ഷം രൂ​പ കെ​ട്ടി​ട ഉ​ട​മ​ക​ൾ​ക്കു​മാ​യി വീ​തി​ച്ചു ന​ൽ​കും.

വീ​ട്​ ഭാഗീകമായി നശിച്ചവർക്ക് 2.5 ല​ക്ഷം രൂ​പ വീ​തം ല​ഭി​ക്കും. ക​ട​ ക​ത്തി​ന​ശി​ച്ച​വ​ർ​ക്ക് അ​ഞ്ച് ല​ക്ഷ​വും വീ​ട് പൂ​ർ​ണ​മാ​യും ന​ശി​ച്ച​വ​ർ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി 25,000 രൂ​പ വീ​ത​വും ന​ൽ​കു​മെ​ന്ന് കേ​ജ​രി​വാ​ൾ പ്ര​ഖ്യാ​പി​ച്ചു.

ക​ലാ​പ​ത്തി​ൽ വ​ള​ർ​ത്ത് മൃ​ഗ​ത്തെ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് ഓ​രോ മൃ​ഗ​ത്തി​നും 5,000 രൂ​പ വീ​ത​മാ​ണ് ന​ഷ്ട​പ​രി​ഹാ​രം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ക​ലാ​പ​ത്തി​ൽ കേ​ടു​പാ​ട് സം​ഭ​വി​ച്ച ഓ​ട്ടോ റി​ക്ഷ​ക​ൾ​ക്ക് 25,000 രൂ​പ​യും ഇ-​ഓ​ട്ടോ​ക​ൾ​ക്ക് 50,000 രൂ​പ വീ​ത​വും ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കും. ക​ലാ​പ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ​ക്ക് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും സൗ​ജ​ന്യ ചി​കി​ത്സ അ​നു​വ​ദി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. ക​ലാ​പ​ത്തി​ൽ ഇ​ര​ക​ളാ​ക്ക​പ്പെ​ട്ട​വ​ർ​ക്ക് സൗ​ജ​ന്യ ഭ​ക്ഷ​ണ​വും സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.