ക​ലാ​പം നടന്നത് ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി മു​ന്നേ​റ്റം ന​ട​ത്തി​യ മ​ണ്ഡ​ല​ങ്ങ​ളിൽ
Thursday, February 27, 2020 9:25 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ക​ലാ​പ​ങ്ങ​ൾ ന​ട​ന്ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം ത​ന്നെ ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി മു​ന്നേ​റ്റം ന​ട​ത്തി​യ മ​ണ്ഡ​ല​ങ്ങ​ൾ. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി നേ​ടി​യ എ​ട്ടു സീ​റ്റു​ക​ളി​ൽ അ​ഞ്ചെ​ണ്ണ​വും ക​ലാ​പ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്ര​മാ​യ വ​ട​ക്കു കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലാ​ണ്. വ​ട​ക്ക് കി​ഴ​ക്ക​ൻ ഡ​ൽ​ഹി ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലെ എം​പി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ മ​നോ​ജ് തി​വാ​രി ആ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്ത് ബി​ജെ​പി ഏ​റ്റ​വു​മ​ധി​കം വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തി​യ മ​ണ്ഡ​ല​ങ്ങ​ളാ​ണി​ത്. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി അ​ക്ര​മി​ക​ൾ മു​സ്‌ലിം വി​ഭാ​ഗ​ത്തി​ൽ പെ​ട്ട​വ​ർ​ക്കെ​തി​രേ തെ​ര​ഞ്ഞെ​ടു പി​ടി​ച്ച് അ​ക്ര​മം ന​ട​ത്തി​യ​ത് വ​ട​ക്ക് കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ജാ​ഫ്രാ​ബാ​ദ്, മൗ​ജ്പൂ​ർ, ഘോ​ണ്ട, ചാ​ന്ദ്ബാ​ഗ്, ബാ​ബ​ർ​പൂ​ർ, ഗോ​കു​ൽ​പു​രി, യ​മു​ന വി​ഹാ​ർ, ഭ​ജ​ൻ​പു​ര എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണെ​ന്ന് മു​ൻ വി​ര​മി​ച്ച മു​ൻ ഡ​ൽ​ഹി പോ​ലീ​സ് ക​മ്മീ​ഷ​ണ​റെ ഉ​ദ്ധ​രി​ച്ച് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.