ജോ​ളി​യു​ടെ ആ​ത്മ​ഹ​ത്യാ​ശ്ര​മം; വ​ട​ക്ക​ൻ മേ​ഖ​ല ഡി​ഐ​ജി അ​ന്വേ​ഷി​ക്കും
Thursday, February 27, 2020 11:50 PM IST
കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​ന്പ​ര​യി​ലെ മു​ഖ്യ​പ്ര​തി ജോ​ളി ജോ​സ​ഫ് ജ​യി​ലി​ൽ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്. വ​ട​ക്ക​ൻ മേ​ഖ​ല ഡി​ഐ​ജി വി​നോ​ദ് കു​മാ​റി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. കോ​ഴി​ക്കോ​ട് ജി​ല്ലാ ജ​യി​ലി​ൽ സു​ര​ക്ഷാ വീ​ഴ്ച​യു​ണ്ടാ​യോ എ​ന്ന് അ​ന്വേ​ഷി​ക്കും.

ജി​ല്ലാ ജ​യി​ലി​ൽ വ​നി​താ​വിം​ഗി​ലെ സെ​ല്ലി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ 4.30 ഓ​ടെ​യാ​ണ് ജോ​ളി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. ജോ​ളി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യും മു​റി​വ് ആ​ഴ​ത്തി​ലു​ള്ള​ത​ല്ലെ​ന്നും ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. അ​തേ​സ​മ​യം ജോ​ളി​ക്ക് വി​ഷാ​ദ​രോ​ഗ​ത്തി​ൻ​റെ ല​ക്ഷ​ണ​ങ്ങ​ളു​ണ്ടെ​ന്നും ര​ണ്ടു​ദി​വ​സം ആ​ശു​പ​ത്രി​യി​ൽ തു​ട​രേ​ണ്ടി വ​രു​മെ​ന്നു​മാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ അ​ഭി​പ്രാ​യം.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ പോ​ലീ​സ് സെ​ല്ലി​ൽ ചി​കി​ത്സ​യി​ലാ​ണി​പ്പോ​ൾ ജോ​ളി. ജി​ല്ലാ​ജ​യി​ലി​ൽ വ​നി​താ​വിം​ഗി​ലെ സെ​ല്ലി​ലാ​യി​രു​ന്നു ജോ​ളി​യെ താ​മ​സി​പ്പി​ച്ചി​രു​ന്ന​ത്. ഒ​പ്പം നാ​ല് വ​നി​താ ത​ട​വു​കാ​രെ കൂ​ടി സെ​ല്ലി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. പു​ല​ർ​ച്ചെ സ​ഹ​ത​ട​വു​കാ​രാ​ണ് ജോ​ളി കി​ട​ന്നി​രു​ന്ന ബെ​ഡ്ഷീ​റ്റി​ൽ ര​ക്തം ക​ണ്ട​ത്. ഉ​ട​ൻ ജോ​ളി​യെ പ​രി​ശോ​ധി​ച്ച​തി​ൽ നി​ന്ന് കൈ​ഞ​ര​ന്പ് മു​റി​ച്ച​താ​യി കാ​ണു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​ർ ജ​യി​ൽ വാ​ർ​ഡ​ൻ​മാ​രെ അ​റി​യി​ക്കു​ക​യും മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യു​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.