പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ക്കേ​സി​ലെ പ്ര​തി​ക്ക് ജാ​മ്യം; വാ​ർ​ത്ത നി​ഷേ​ധി​ച്ച് എ​ൻ​ഐ​എ
Friday, February 28, 2020 12:01 AM IST
ന്യൂ​ഡ​ൽ​ഹി: പു​ൽ​വാ​മ കേ​സി​ലെ പ്ര​തി​ക്ക് ജാ​മ്യം ല​ഭി​ച്ചെ​ന്ന വാ​ർ​ത്ത നി​ഷേ​ധി​ച്ച് എ​ൻ​ഐ​എ. യൂ​സ​ഫ് ചോ​പ്പ​നെ അ​റ​സ്റ്റ് ചെ​യ്ത​ത് പു​ൽ​വാ​മ കേ​സി​ല​ല്ലെ​ന്ന് എ​ൻ​ഐ​എ അ​റി​യി​ച്ചു. കേ​സി​ൽ എ​ൻ​ഐ​എ കു​റ്റ​പ​ത്രം ന​ൽ​കാ​ൻ വൈ​കി​യ​തു​മൂ​ലം ഭീ​ക​രാ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​ന​ക്കേ​സി​ൽ പ്ര​തി​ക്ക് ജാ​മ്യം ല​ഭി​ച്ചെ​ന്നാ​യി​രു​ന്നു വാ​ർ​ത്ത. ഡ​ൽ​ഹി പാ​ട്യാ​ല ഹൗ​സ് കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

40 സി​ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു ഒ​ന്നാം വാ​ർ​ഷി​കം തി​ക​ഞ്ഞ​ത് നാ​ല് ദി​വ​സം മു​ന്പാ​യി​രു​ന്നു. കേ​സി​ൽ യൂ​സ​ഫ് 180 ദി​വ​സ​മാ​യി ക​സ്റ്റ​ഡി​യി​ലാ​ണ്. ഇ​തു​വ​രെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. അ​തി​നാ​ൽ പ്ര​തി​ക്ക് ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു യൂ​സ​ഫി​ൻ​റെ അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.