കൊ​റോ​ണ: സ്വ​കാ​ര്യ ച​ട​ങ്ങു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി കു​വൈ​ത്ത്
Friday, February 28, 2020 12:56 AM IST
കു​വൈ​ത്ത് സി​റ്റി: കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി കു​വൈ​ത്ത്. സ്വ​കാ​ര്യ ച​ട​ങ്ങു​ക​ൾ​ക്കാ​യി ഒ​ത്തു​ചേ​രു​ന്ന​തി​ന് പു​തി​യ നി​യ​മ​പ്ര​കാ​രം കു​വൈ​ത്ത് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി.

12 പേ​രി​ല​ധി​കം പേർ കൂ​ടു​ന്ന സ്വ​കാ​ര്യ ച​ട​ങ്ങു​ക​ൾ​ക്കും കാ​യി​കയിനങ്ങൾക്കും വി​ല​ക്ക് ബാ​ധ​ക​മാ​ണ്. വ്യ​ക്തി​ക​ളു​ടെ​യും രാ​ജ്യ​ത്തി​ന്‍റെ​യും സു​ര​ക്ഷ മു​ൻ​നി​ർ​ത്തി​യാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് കു​വൈ​ത്ത് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് ത​ട​വ് ശി​ക്ഷ​യും 1,000 കു​വൈ​ത്ത് ദി​നാ​ർ (ഏ​ക​ദേ​ശം 2,33,849 രൂ​പ) പി​ഴ​യും ഈ​ടാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഫെ​ബ്രു​വ​രി 29 മു​ത​ൽ ഇ​നി ഒ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.