ഓ​ഹ​രി വി​പ​ണി​യി​ലും കൊ​റോ​ണ ബാ​ധ; സെ​ൻ​സെ​ക്സ് 1,100 പോ​യി​ന്‍റ് ഇ​ടി​ഞ്ഞു
Friday, February 28, 2020 10:30 AM IST
മും​ബൈ: ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി​യി​ൽ വ​ൻ ഇ​ടി​വ്. സെ​ൻ​സെ​ക്സ് 1,100 പോ​യി​ന്‍റ് ഇ​ടി​ഞ്ഞ് 38,661.81 ൽ ​എ​ത്തി. 1,083.85 പോ​യി​ന്‍റി​ൽ​നി​ന്നാ​ണ് കു​ത്ത​നെ ഇ​ടി​ഞ്ഞ​ത്. നി​ഫ്റ്റി​യി​ൽ 346 പോ​യി​ന്‍റ് കു​റ​ഞ്ഞ് 11, 282 ലാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. 2011 ന് ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഓ​ഹ​രി​വി​പ​ണി​യി​ൽ വ​ലി​യ ഇ​ടി​വു​ണ്ടാ​കു​ന്ന​ത്. തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം ദി​വ​സ​വും വി​പ​ണി ഇ​ടി​യു​ക​യാ​യി​രു​ന്നു.

കൊ​റോ​ണ വൈ​റ​സ് ബാ​ധ ലോ​ക​മെ​ങ്ങു​മു​ള്ള വി​പ​ണി​യി​ലു​ണ്ടാ​ക്കു​ന്ന ആ​ശ​ങ്ക​യാ​ണ് ഇ​ന്ത്യ​ൻ ഓ​ഹ​രി​വി​പ​ണി​യി​ലും പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. വൈ​റ​സ് കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ക്കു​ന്നെ​ന്ന വാ​ർ​ത്ത സാ​മ്പ​ത്തി​ക രം​ഗ​ത്ത് ആ​ശ​ങ്ക പ​ര​ത്തി​ക്ക​ഴി​ഞ്ഞു. യൂ​റോ​പ്യ​ൻ ഓ​ഹ​രി വി​പ​ണി​ക​ളി​ലും ദ​ക്ഷി​ണ കൊ​റി​യ​ൻ വി​പ​ണി​യും ഇ​ടി​വ് നേ​രി​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.