കൊ​റോ​ണ ഭീ​തി​യി​ൽ‌ ഇ​റാ​ൻ; വൈ​സ് പ്ര​സി​ഡ​ന്‍റി​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു
Friday, February 28, 2020 11:07 AM IST
ടെ​ഹ്റാ​ൻ: ഇ​റാ​നി​ൽ കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) ഭീ​തി​ജ​ന​ക​മാ​യി പ​ട​രു​ന്നു. ഇ​തു​വ​രെ രാ​ജ്യ​ത്ത് 26 പേ​ർ വൈ​റ​സ് ബാ​ധ​മൂ​ലം മ​രി​ച്ചു. ചൈ​ന​യ്ക്കു പു​റ​ത്ത് കൊ​റോ​ണ വൈ​റ​സ് ബാ​ധ​മൂ​ലം ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ മ​രി​ച്ച​ത് ഇ​റാ​നി​ലാ​ണ്.

ഇ​തു​വ​രെ 245 പേ​ർ​ക്കാ​ണ് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച ഒ​റ്റ ദി​വ​സം 106 പേ​ർ​ക്ക് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു. ഈ ​മാ​സം 19 ന് ​ആ​ദ്യ കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഒ​റ്റ ദി​വ​സം ഇ​ത്ര​യ​ധി​കം കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

ഇ​തി​നി​ടെ വൈ​സ് പ്ര​സി​ഡ​ന്‍റ് മ​സൗ​ബേ എ​ബ്റ്റേ​ക്ക​റി​നും കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. എ​ന്നാ​ൽ രോ​ഗം ഗു​രു​ത​ര​മ​ല്ലെ​ന്നും വൈ​സ് പ്ര​സി​ഡ​ന്‍റി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നു​മാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. നേ​ര​ത്തെ ഡെ​പ്യൂ​ട്ടി ആ​രോ​ഗ്യ​മ​ന്ത്രി ഇ​രാ​ജ് ഹ​രി​ച്ചി​ക്ക് കൊ​റോ​ണ​രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. മ​ന്ത്രി​ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മ​റ്റൊ​രു രാ​ഷ്‌​ട്രീ​യ നേ​താ​വാ​യ മ​ഹ​മൂ​ദ് സ​ദേ​ഗി​യും ത​നി​ക്ക് കൊ​റോ​ണ ബാ​ധി​ച്ചെ​ന്നു പ്ര​സ്താ​വ​ന പു​റ​പ്പെ​ടു​വി​ച്ചി രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.