ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മ​ര​ണം: കേ​ജ​രി​വാ​ളി​നും ഇ​ര​ട്ട ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന് ബി​ജെ​പി
Friday, February 28, 2020 12:11 PM IST
ന്യൂ​ഡ​ൽ​ഹി: ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നും ഇ​ര​ട്ട ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന് ബി​ജെ​പി നേ​താ​വ് മ​നോ​ജ് തി​വാ​രി. കേ​സി​ൽ പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ട ആം​ആ​ദ്മി പാ​ര്‍​ട്ടി കൗ​ണ്‍​സി​ല​ര്‍ താ​ഹി​ർ ഹു​സൈ​നും അ​യാ​ളു​ടെ നേ​താ​വാ​യ കേ​ജ​രി​വാ​ളി​നും ഇ​ര​ട്ട ശി​ക്ഷ ന​ൽ​ക​ണം. കേ​സി​ലെ പ്ര​തി​ക​ളെ​യും ഗൂ​ഢാ​ലോ​ച​ന​യ്ക്കാ​രെ​യും തൂ​ക്കി​ലേ​റ്റ​ണ​മെ​ന്നും തി​വാ​രി ആ​വ​ശ്യ​പ്പെ​ട്ടു.

ക​ലാ​പ​ത്തി​ൽ ആം​ആ​ദ്മി പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്ക്‌ പ​ങ്കു​ണ്ടെ​ങ്കി​ൽ ഇ​ര​ട്ട ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന് നേ​ര​ത്തെ കേ​ജ​രി​വാ​ൾ പ്ര​സ്താ​വ​ന ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് കേ​ജ​രി​വാ​ളി​നെ​തി​രെ ബി​ജെ​പി രം​ഗ​ത്തെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.