രാ​ഹു​ലി​നും പ്രി​യ​ങ്ക​യ്ക്കു​മെ​തി​രെ കേ​സെ​ടു​ക്ക​ണം: ഹർജിയിൽ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി നോ​ട്ടീ​സ​യ​ച്ചു
Friday, February 28, 2020 1:24 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളാ​യ രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി, അ​സാ​ദു​ദ്ദീ​ൻ ഒ​വൈ​സി എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​യി​ൽ നോ​ട്ടീ​സ് അ​യ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. ഇ​ട​ത​ക്കം മൂ​ന്നു ഹ​ർ​ജി​ക​ളി​ലാ​ണ് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി പോ​ലീ​സി​നും ഡ​ൽ​ഹി സ​ർ​ക്കാ​രി​നും കേ​ന്ദ്ര​ത്തി​നും നോ​ട്ടീ​സ​യ​ച്ചി​രി​ക്കു​ന്ന​ത്.

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധം ന​ട​ത്തു​ന്ന​വ​ർ​ക്കു പി​ന്നു​ള്ള​വ​രെ ക​ണ്ടെ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​യും ഇ​തി​നൊ​പ്പ​മു​ണ്ട്. ഡ​ൽ​ഹി ക​ലാ​പ​ത്തി​നു ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്കെ​തി​രെ യു​എ​പി​എ പ്ര​കാ​രം കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ജ​യ് ഗൗ​ത​മാ​ണ് ഹ​ർ​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ചീ​ഫ് ജ​സ്റ്റീ​സ് ഡി.​എ​ൻ പ​ട്ടേ​ൽ, ജ​സ്റ്റീ​സ് സി. ​ഹ​രി​ശ​ങ്ക​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ചാ​ണ് ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ച്ച​ത്.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ ഹ​രീ​ഷ് മ​ന്ദ​ർ, ആ​ർ.​ജെ സ​യേ​മ, ന​ടി സ്വ​രാ​ഭാ​സ്ക്ക​ർ എ​ന്നി​വ​ർ​ക്കെ​തി​രെ വി​ദ്വേ​ഷ​പ്ര​സം​ഗ​ത്തി​ന് എ​ൻ​ഐ​എ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​ഞ്ജീ​വ് കു​മാ​ർ എ​ന്ന​യാ​ളാ​ണ് ഒ​രു ഹ​ർ​ജി ന​ൽ​കി​യ​ത്. രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി, മ​നീ​ഷ് സി​സോ​ദി​യ, അ​മാ​ന​ത്തു​ള്ള ഖാ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ വി​ദ്വേ​ഷ​പ്ര​സം​ഗം ന​ട​ത്തി​യ​തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള​താ​ണ് മൂ​ന്നാ​മ​ത്തെ ഹ​ർ​ജി. കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കാ​ൻ ഏ​പ്രി​ൽ 30 ലേ​ക്ക് മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.