രാ​ജ​ധ​ർ​മ്മ​ത്തെ​ക്കു​റി​ച്ച് സോ​ണി​യ ക്ലാ​സെ​ടു​ക്കേ​ണ്ട: തി​രി​ച്ച​ടി​ച്ച് കേ​ന്ദ്രം
Friday, February 28, 2020 2:20 PM IST
ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി രാ​ജ​ധ​ർ​മ്മ​ത്തെ​ക്കു​റി​ച്ച് പ​ഠി​പ്പി​യ്ക്കേ​ണ്ടെ​ന്ന് കേ​ന്ദ്ര നി​യ​മ​മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ്. വോ​ട്ടു​ബാ​ങ്ക് രാ​ഷ്ട്രീ​യ​ത്തി​ന്‍റെ മോ​ശം റി​ക്കാ​ർ​ഡാ​ണ് കോ​ൺ​ഗ്ര​സി​നു​ള്ള​തെ​ന്നും കേ​ന്ദ്ര​മ​ന്ത്രി രൂ​ക്ഷ​ഭാ​ഷ​യി​ൽ തി​രി​ച്ച​ടി​ച്ചു. സ​മാ​ധാ​ന​വും ഐ​ക്യ​വും സം​ബ​ന്ധി​ച്ച് കൂ​ട്ടാ​യി സം​സാ​രി​ക്കേ​ണ്ട സ​മ​യ​ത്ത് വൈ​കാ​രി​ക​മാ​യ പ്ര​ശ്ന​ത്തെ കോ​ൺ​ഗ്ര​സ് രാ​ഷ്ട്രീ​യ വ​ത്ക​രി​ച്ച​തി​നെ ബി​ജെ​പി ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഡ​ൽ​ഹി​യി​ൽ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഡ​ൽ​ഹി ക​ലാ​പ​ത്തി​ന് ഉ​ത്ത​ര​വാ​ദി​യാ​യ അ​മി​ത് ഷാ​യെ ആ​ഭ്യ​ന്ത​ര മ​ന്ത്രി സ്ഥാ​ന​ത്തു നി​ന്നു നീ​ക്കി ‘രാ​ജ​ധ​ർ​മം’ പാ​ലി​ക്ക​ണ​മെ​ന്ന് രാ​ഷ്‌​ട്ര​പ​തി രാം​നാ​ഥ് കോ​വി ന്ദി​നോ​ട് കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ ക​ലാ​പം നി​യ​ന്ത്രി​ക്കു​ന്ന​തി​ലും ഉ​ചി​ത​മാ​യ ഇ​ട​പെ​ട​ലു​ക​ൾ യ​ഥാ​സ​മ​യം ന​ട​ത്തു​ന്ന​തി​ലും കേ​ന്ദ്ര​സ ർ​ക്കാ​ർ പൂ​ർ​ണ​മാ​യി പ​രാ​ജ​യ​പ്പെ​ട്ടു. ക​ലാ​പം ആ​സൂ​ത്രി​ത​മാ​യി​രു​ന്നു. അ​തി​നാ​ൽ ചു​മ​ത​ല​ക്കാ​ര​നാ​യ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യെ പു​റ​ത്താ​ക്ക​ണം. ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തും സ്വാ​ത​ന്ത്ര്യ​വും സം​ര​ക്ഷി​ക്ക​പ്പെ​ട​ണം.

വ​ലി​യ​തോ​തി​ൽ ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്ന കാ​ര്യ​ങ്ങ​ളാ​ണു നാ​ലു ദി​വ​സം ഡ​ൽ​ഹി​യി​ൽ ന​ട​ന്ന​ത്. 34 പേ​ർ കൊ​ല്ല​പ്പെ​ട്ട​തു ദേ​ശീ​യ അ​പ​മാ​ന​മാ​ണ്. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പ​രാ​ജ​യ​മാ​ണു സം​ഭ​വം വെ​ളി​പ്പെ​ടു​ത്തി​യ​തെ​ന്നും സോ​ണി​യ ആ​രോ​പി​ച്ചു. രാ​ജ​ധ​ർ​മം സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി രാ​ഷ്‌​ട്ര​തി​യു​ടെ അ​ധി​കാ​രം വി​നി​യോ​ഗി​ക്ക​ണ​മെ​ന്നു കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ട​താ​യി മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.