കാ​ലു​തെ​റ്റി പു​ഴ​യി​ൽ വീ​ണ​താ​കാം; ദേ​വ​ന​ന്ദ​യു​ടേ​ത് മു​ങ്ങി​മ​ര​ണ​മെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്
Friday, February 28, 2020 2:56 PM IST
കൊ​ല്ലം: കൊ​ല്ലം ഇ​ള​വൂ​രി​ല്‍ പു​ഴ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ദേ​വ​ന​ന്ദ​യു​ടേ​ത് മു​ങ്ങി​മ​ര​ണ​മെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. കു​ട്ടി കാ​ലു​തെ​റ്റി വെ​ള്ള​ത്തി​ൽ വീ​ണ​താ​കാ​മെ​ന്ന് നി​ഗ​മ​നം. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ ചെ​ളി​യും വെ​ള്ള​വും കു​ട്ടി​യു​ടെ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി. ഇ​ത് മു​ങ്ങി​മ​ര​ണ​ത്തി​ലേ​ക്കാ​ണ് വി​ര​ൽ​ച്ചൂ​ണ്ടു​ന്ന​ത്.

ഉ​പ​ദ്ര​വി​ക്ക​പ്പെ​ട്ട​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും ശ​രീ​ര​ത്തി​ലി​ല്ല. ബ​ല​പ്ര​യോ​ഗ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളും ക​ണ്ടെ​ത്താ​നാ​യി​ല്ല. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി.

നേ​ര​ത്തെ ഇ​ന്‍​ക്വ​സ്റ്റ് ന​പ​ടി​ക​ളി​ലും കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ മൃ​ത​ദേ​ഹ​ത്തി​ല്‍ മു​റി​വു​ക​ളോ ച​ത​വു​ക​ളോ ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. ബ​ല​പ്ര​യോ​ഗ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളും പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​ല്ല. വ​സ്ത്ര​ങ്ങ​ൾ എ​ല്ലാം മൃ​ത​ദേ​ഹ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ഇ​ന്‍​ക്വ​സ്റ്റ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വീ​ടി​ന് സ​മീ​പ​ത്തെ ഇ​ത്തി​ക്ക​ര​യാ​റ്റി​ല്‍ നി​ന്നാ​ണ് കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സി​ന്‍റെ മു​ങ്ങ​ല്‍ വി​ദ​ഗ്ധ​രാ​ണ് കു​ട്ടി​യെ മ​രി​ച്ച നി​ല​യി​ല്‍ ആ​റ്റി​ല്‍ ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി​യു​ടെ ഷാ​ളും സ​മീ​പ​ത്ത് നി​ന്ന് കി​ട്ടി​യി​രു​ന്നു.

ഇ​ള​വൂ​ർ ത​ട​ത്തി​ൽ​മു​ക്ക് ധ​നേ​ഷ് ഭ​വ​ന​ത്തി​ൽ പ്ര​ദീ​പ് കു​മാ​റി​ന്‍റെ ഏ​ഴു വ​യ​സു​ള്ള മ​ക​ൾ പൊ​ന്നു എ​ന്നു വി​ളി​ക്കു​ന്ന ദേ​വ​ന​ന്ദ​യാ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ ​വി​ലെ പ​ത്ത​ര​യോ​ടെ വീ​ട്ടു​മു​റ്റ​ത്തു ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് ദേ​വ​ന​ന്ദ​യെ കാ​ണാ​താ​യ​ത്. കു​ട​വ​ട്ടൂ​ർ വാ​ക്ക​നാ​ട് സ​ര​സ്വ​തീ വി​ദ്യാ​ല​യ​ത്തി​ലെ ഒ​ന്നാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.

ക​ഴി​ഞ്ഞ 20 മ​ണി​ക്കൂ​റാ​യി ദേ​വ​ന​ന്ദ​യ്ക്കാ​യി പോ​ലീ​സും നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സും തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. കു​ട്ടി​ക്കാ​യി സം​സ്ഥാ​ന അ​തി​ർ​ത്തി ക​ളി​ലും നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​രു​ന്നു. അ​മ്മ വീ​ടി​ന്‍റെ പു​റ​കു​വ​ശ​ത്ത് തു​ണി അ​ല​ക്കി​യ​ശേ​ഷം തി​രി​കെ വ​ന്ന​പ്പോ​ഴാ​ണ് മ​ക​ളെ കാ​ണാ​നി​ല്ലെ​ന്ന വി​വ​രം അ ​റി​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.