തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള സ്വ​കാ​ര്യ​വ​ല്‍​ക്ക​ര​ണം: സ​ർ​ക്കാ​രി​ന്‍റെ ഹ​ർ​ജി ത​ള്ളി​യ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി
Friday, February 28, 2020 3:29 PM IST
ന്യൂ​ഡ​ൽ​ഹി: തി​രു​വ​ന​ന്ത​പു​രം രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം ന​ട​ത്തി​പ്പ് അ​ദാ​നി ഗ്രൂ​പ്പി​ന് കൈ​മാ​റാ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ന് എ​തി​രെ സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി​ക്ക് സു​പ്രീം​കോ​ട​തി​യു​ടെ നി​ര്‍​ദേ​ശം. സ​ർ​ക്കാ​രി​ന്‍റെ റി​ട്ട് ഹ​ർ​ജി ത​ള്ളി ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് എ​സ്.​എ.​ബോ​ബ്ഡേ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് റ​ദ്ദാ​ക്കി.

നേ​ര​ത്തെ, വി​മാ​ന​ത്താ​വ​ളം സ്വ​കാ​ര്യ​വ​ത്ക​രി​ക്കു​ന്ന​തി​നെ​തി​രേ സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ള്‍​പ്പെ​ടെ ന​ല്‍​കി​യ ഹ​ര്‍​ജി​ക​ള്‍ ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. ഇ​ത് ചോ​ദ്യം ചെ​യ്തു​ള്ള സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഹ​ര്‍​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശം. അ​ദാ​നി ഗ്രൂ​പ്പി​ന് കൈ​മാ​റാ​നു​ള്ള തീ​രു​മാ​ന​മെ​ടു​ത്ത​ത് കേ​ന്ദ്ര​സ​ർ​ക്കാ​രാ​ണ്. അ​തി​നാ​ൽ ഹൈ​ക്കോ​ട​തി​യി​ൽ റി​ട്ട് ഹ​ർ​ജി നി​ല​നി​ൽ​ക്കി​ല്ലെ​ന്നും സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കാ​നു​മാ​യി​രു​ന്നു ഹൈ​ക്കോ​ട​തി നി​രീ​ക്ഷ​ണം.

എ​ന്നാ​ൽ, ഹൈ​ക്കോ​ട​തി ത​ന്നെ വാ​ദം കേ​ൾ​ക്ക​ട്ടെ​യെ​ന്ന നി​ല​പാ​ടാ​ണ് സു​പ്രീം​കോ​ട​തി സ്വീ​ക​രി​ച്ച​ത്. ഹൈ​ക്കോ​ട​തി ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നെ കേ​ന്ദ്ര സ​ര്‍​ക്കാ​രും എ​യ​ര്‍​പോ​ര്‍​ട്ട് അ​ഥോ​റി​റ്റി​യും എ​തി​ര്‍​ത്തി​ല്ല. ന​ട​ത്തി​പ്പ് കൈ​മാ​റാ​നു​ള്ള ന​ട​പ​ടി​ക​ൾ മു​ന്നോ​ട്ട് പോ​യ​തി​നാ​ൽ സ​ർ​ക്കാ​രി​ന്‍റെ ഹ​ർ​ജി നി​ല​നി​ൽ​ക്കു​മെ​ന്നും ചീ​ഫ് ജ​സ്റ്റി​സ് എ​സ്.​എ ബോ​ബ്‌​ഡെ വ്യ​ക്ത​മാ​ക്കി.

എ​യ​ര്‍​പോ​ര്‍​ട്ട് അ​ഥോ​റി​റ്റി നി​യ​മ​ത്തി​നു കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി​മാ​ന​ത്താ​വ​ളം സ്വ​കാ​ര്യ​വ​ത്ക​രി​ക്കു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നാ​യി​രു​ന്നു സ​ർ​ക്കാ​രി​ന്‍റെ വാ​ദം. അ​ദാ​നി ഗ്രൂ​പ്പി​ന് എ​യ​ര്‍​പോ​ര്‍​ട്ട് കൈ​മാ​റു​ന്ന​ത് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പാ​ലി​ച്ച​ല്ലെ​ന്നും ഇ​തു സാ​മ്പ​ത്തി​ക​മാ​യി ഗു​ണ​മു​ണ്ടാ​ക്കു​ന്ന ന​ട​പ​ടി​യാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ച്ചി​ല്ലെ​ന്നും സ​ർ​ക്കാ​ർ ആ​രോ​പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.