അ​ര്‍​ധ​രാ​ത്രി ജ​സ്റ്റീ​സ് മു​ര​ളീ​ധ​ര്‍ വി​ളി​ച്ചു: അ​ല്‍​ഹി​ന്ദ് ആ​ശു​പ​ത്രി​യി​ലേ​ക്ക് ആ​ശ്വാ​സം പാ​ഞ്ഞെ​ത്തി
Friday, February 28, 2020 6:36 PM IST
ന്യൂ​ഡ​ല്‍​ഹി: ഫെ​ബ്രു​വ​രി 26 ബു​ധ​നാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യി​ലാ​ണ് അ​ല്‍​ഹി​ന്ദ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ര്‍ ഡോ. ​എം.​എ അ​ന്‍​വ​റി​നെ തേ​ടി തി​ക​ച്ചും അ​പ്ര​തീ​ക്ഷി​ത​മാ​യ ഒ​രു ഫോ​ണ്‍ വി​ളി എ​ത്തു​ന്ന​ത്. ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി ജ​സ്റ്റീ​സ് എ​സ്. മു​ര​ളീ​ധ​ര്‍ ആ​യി​രു​ന്നു ഫോ​ണി​ന്‍റെ മ​റു​വ​ശ​ത്ത്. ക​ലാ​പ​ത്തി​ല്‍ പ​രി​ക്കേ​റ്റ​വ​രെ പ്ര​വേ​ശി​ച്ചി​രി​ക്കു​ന്ന അ​ല്‍​ഹി​ന്ദ് ആ​ശു​പ​ത്രി​യി​ലെ വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​യാനാ​ണു ജ​ഡ്ജി നേ​രി​ട്ടു വി​ളി​ച്ച​ത്.

അ​ന്ന് അ​ര്‍​ധ​രാ​ത്രി ത​ന്നെ​യാ​ണ് ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി അ​സാ​ധാ​ര​ണ​മാ​യി കൂ​ടി​ച്ചേ​ര്‍​ന്ന് ക​ലാ​പ​ത്തി​ല്‍ പ​രി​ക്കേ​റ്റ​വ​ര്‍​ക്ക് അ​ടി​യ​ന്ത​ര ചി​കി​ത്സ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ഡ​ല്‍​ഹി പോ​ലീ​സി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. ഡ​ല്‍​ഹി ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ല്‍ നി​ര്‍​ണാ​യ​ക നി​ല​പാ​ടു​ക​ള്‍ സ്വീ​ക​രി​ച്ച ജ​സ്റ്റീ​സ് എ​സ്. മു​ര​ളീ​ധ​റി​നെ പ​ഞ്ചാ​ബ് ഹ​രി​യാ​ന ഹൈ​ക്കോ​ട​തി​യി​ലേ​ക്ക് സ്ഥ​ലം മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.

മു​സ്ത​ഫാ​ബാ​ദ് പ്ര​ദേ​ശ​ത്തെ ഒ​രു ചെ​റി​യ ആ​ശു​പ​ത്രി​യാ​ണ് അ​ല്‍​ഹി​ന്ദ് ആ​ശു​പ​ത്രി. ക​ലാ​പം ന​ട​ന്ന ദി​വ​സ​ങ്ങ​ളി​ല്‍ മു​റി​വേ​റ്റ​വ​രെ കൊ​ണ്ട് ഇ​വി​ടം നി​റ​ഞ്ഞു ക​വി​ഞ്ഞി​രു​ന്നു. പ​ക്ഷേ ബു​ധ​നാ​ഴ്ച ആ​യ​തോ​ടെ അ​ക്ര​മി​ക​ള്‍ പ്ര​ദേ​ശം കീ​ഴ​ട​ക്കി നി​ല​യു​റ​പ്പി​ക്കു​ക​യും ആ​ശു​പ​ത്രി​യി​ലേ​ക്ക് ആം​ബു​ല​ന്‍​സ് വ​രു​ന്ന​ത് ത​ട​യു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് വി​ളി​ച്ചാ​ല്‍ ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍​മാ​ര്‍ ഭ​യം കാ​ര​ണം വ​രാ​താ​യി.



സാ​ര​മാ​യ പ​രി​ക്കേ​റ്റ​വ​രെ മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റു​ന്ന​തി​നാ​യി ഡോ. ​അ​ന്‍​വ​ര്‍ ഒ​ന്നി​നു പു​റ​കേ ഒ​ന്നാ​യി ആം​ബു​ല​ന്‍​സ് സ​ര്‍​വീ​സു​ക​ളി​ലേ​ക്ക് ഫോ​ണ്‍ ചെ​യ്തു കൊ​ണ്ടി​രു​ന്നു. 102 ഉ​ള്‍​പ്പ​ടെ​യു​ള്ള ന​മ്പ​റു​ക​ളി​ലേ​ക്കു വി​ളി​ച്ചി​ട്ടും സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ല്‍ ആം​ബു​ല​ന്‍​സ് അ​യ​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. ന​ഗ​ര​ത്തി​ലെ വ​ലി​യ ആ​ശു​പ​ത്രി​ക​ളി​ലെ പ​ല സു​ഹൃ​ത്തു​ക്ക​ളു​മാ​യും ബ​ന്ധ​പ്പെ​ട്ട ശേ​ഷ​മാ​ണ് ഒ​രു ആം​ബു​ല​ന്‍​സ് എ​ങ്കി​ലും സം​ഘ​ടി​പ്പി​ക്കാ​നാ​യ​ത്.

ക​ലാ​പ ബാ​ധി​ത പ്ര​ദേ​ശ​ത്തെ ഒ​രേ​യൊ​രു ആ​ശു​പ​ത്രി​യി​ല്‍ നി​ന്നാ​ണ് രാ​ത്രി സ​ഹാ​യ​ത്തി​ന് വി​ളി​ച്ചി​ട്ട് കോ​ട​തി ഇ​ട​പെ​ടും വ​രെ തി​രി​ഞ്ഞു നോ​ക്കാ​തെ ഡ​ല്‍​ഹി പോ​ലീ​സ് അ​ട​ക്കം മു​ഖം തി​രി​ഞ്ഞു നി​ന്ന​ത്.

അ​ല്‍​ഹി​ന്ദ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ ഒ​രു സ്വ​കാ​ര്യ ആം​ബു​ല​ന്‍​സ് ഏ​ര്‍​പ്പെ​ടു​ത്തി​യെ​ങ്കി​ലും അ​തും ദ​യാ​ല്‍​പൂ​ര്‍ പോ​ലീ​സ് വ​ഴി​യി​ല്‍ ത​ട​ഞ്ഞു​വെ​ന്നാ​ണ് വി​ഷ​യം രാ​ത്രി ത​ന്നെ ഡ​ല്‍​ഹി കോ​ട​തി​യി​ല്‍ ഹ​ര്‍​ജി​യാ​യി എ​ത്തി​ച്ച അ​ഭി​ഭാ​ഷ​ക​യും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​യു​മാ​യ സു​രൂ​ര്‍ മ​ന്ദ​ര്‍ പ​റ​ഞ്ഞ​ത്. സ​ഹാ​യി​ക്കാ​ന്‍ വി​സ​മ്മ​തി​ച്ച​തി​ന് പു​റ​മേ അ​നു​വാ​ദ​മി​ല്ല എ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി ആം​ബു​ല​ന്‍ മു​ന്നോ​ട്ടു പോ​കു​ന്ന​തും പോ​ലീ​സ് ത​ട​ഞ്ഞു​വെ​ന്നും സു​രൂ​ര്‍ പ​റ​ഞ്ഞു.

പ​ല​രെ​യും സ​ഹാ​യ​ത്തി​ന് വി​ളി​ച്ച് ഒ​ടു​വി​ല്‍ ഒ​രു വ​ഴി​യു​മി​ല്ലാ​തെ ആ​യ​പ്പോ​ഴാ​ണ് ഡോ. ​അ​ന്‍​വ​ര്‍ അ​ഭി​ഭാ​ഷ​ക​യാ​യ സു​രൂ​ര്‍ മ​ന്ദ​റെ സ​ഹാ​യ​ത്തി​ന് വി​ളി​ച്ച​ത്. അ​ങ്ങ​നെ​യാ​ണ് രാ​ത്രി ത​ന്നെ സു​രൂ​ര്‍ മ​ന്ദ​ര്‍ കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത്. വി​ഷ​യം കേ​ട്ട ഉ​ട​നെ​യാ​ണ് ജ​സ്റ്റീ​സ് മു​ര​ളീ​ധ​ര്‍ ഡോ. ​അ​ന്‍​വ​റി​നെ നേ​രി​ട്ട് വി​ളി​ച്ച് വി​വ​ര​ങ്ങ​ള്‍ തി​ര​ക്കി​യ​ത്. ആ​ദ്യം വീ​ഡി​യോ കോ​ള്‍ വി​ളി​ക്കാ​നാ​ണ് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ല്‍, സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ല്‍ പി​ന്നീ​ട് മൊ​ബൈ​ലി​ല്‍ ത​ന്നെ വി​ളി​ക്കു​ക​യാ​യി​രു​ന്നു.

ര​ണ്ടു നി​ല​യു​ള്ള ആ​ശു​പ​ത്രി​യി​ല്‍ ആ​കെ ആ​കെ ആ​റു ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ണ്ടെ​ങ്കി​ലും അ​ത്യാ​ഹി​ത സ​മ​യ​ത്ത് മൂ​ന്നു ഡോ​ക്ട​ര്‍​മാ​ര്‍ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. കി​ട​ക്ക​ക​ള്‍ നി​റ​യെ പ​രി​ക്കേ​റ്റ​വ​രെ കൊ​ണ്ടു നി​റ​ഞ്ഞ​പ്പോ​ള്‍ ആ​ശു​പ​ത്രി​യി​ല്‍ അ​ത്യാ​വ​ശ്യ മ​രു​ന്നു​ക​ളും തീ​ര്‍​ന്നു തു​ട​ങ്ങി​യി​രു​ന്നു. അ​ന്നു രാ​ത്രി​യാ​ണ് ജ​സ്റ്റീ​സ് എ​സ്. മു​ര​ളീ​ധ​ര്‍ ആ​ശു​പ​ത്രി ഡ​യ​റക്ട​ര്‍ അ​ന്‍​വ​റി​നെ വി​ളി​ച്ച് സ്ഥി​തി​ഗ​തി​ക​ള്‍ തി​ര​ക്കി​യ​ത്.

തൊ​ട്ടു പി​ന്നാ​ലെ ത​ന്നെ രാ​ത്രി 12.36ന് ​ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി​യി​ല്‍ ജ​സ്റ്റീ​സു​മാ​രാ​യ എ​സ്. മു​ര​ളീ​ധ​റും അ​നു​പ് ജ​യ​റാം ഭം​ബാ​നി​യും ചേ​ര്‍​ന്ന് അ​ല്‍​ഹി​ന്ദ് ആ​ശു​പ​ത്രി​യി​ല്‍ പ​രി​ക്കേ​റ്റ​വ​രെ എ​ത്ര​യും വേ​ഗം ആം​ബു​ല​ന്‍​സു​ക​ള്‍ എ​ത്തി​ച്ച് മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് ഡ​ല്‍​ഹി പോ​ലീ​സി​ന് നി​ര്‍​ദേ​ശം ന​ല്‍​കി. ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് എ​ത്ര രോ​ഗി​ക​ളെ എ​വി​ടേ​ക്കൊ​ക്കെ മാ​റ്റി എ​ന്ന​ത് സം​ബ​ന്ധി​ച്ച് പു​ല​ര്‍​ച്ചെ 2.15നു ​ത​ന്നെ അ​ടി​യ​ന്ത​ര റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്നും ജ​സ്റ്റീ​സ് മു​ര​ളീ​ധ​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള ഹൈ​ക്കോ​ട​തി ബെ​ഞ്ച് ഡ​ല്‍​ഹി പോ​ലീ​സി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.



ഡ​ല്‍​ഹി കോ​ട​തി ഉ​ത്ത​ര​വ് ഇ​ടു​ന്ന​ത് വ​രെ നി​ര​ന്ത​രം അ​ഭ്യ​ര്‍​ഥി​ച്ചി​ട്ടും ഡ​ല്‍​ഹി പോ​ലീ​സ് ഉ​ള്‍​പ്പ​ടെ ആ​രും ത​ന്നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് തി​രി​ഞ്ഞു നോ​ക്കി​യി​രു​ന്നി​ല്ലെ​ന്നാ​ണ് ഡോ. ​അ​ന്‍​വ​ര്‍ പ​റ​ഞ്ഞ​ത്. രാ​ത്രി ര​ണ്ടു​മ​ണി​യോ​ടെ​യാ​ണ് ആം​ബു​ല​ന്‍​സ് എ​ത്തി ഗു​രു​ത​ര പ​രി​ക്കേ​റ്റ​വ​രെ മ​റ്റ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു പോ​യ​തെ​ന്ന് അ​ന്നു ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഡോ. ​ഘ​യാ​റു​ള്‍ ഹ​സ​ന്‍ പ​റ​ഞ്ഞു.

രാ​ത്രി വൈ​കി​യ​തോ​ടെ ആ​ശു​പ​ത്രി​യി​ലെ ഓ​ക്സി​ജ​ന്‍ മാ​സ്കു​ക​ള്‍ അ​ട​ക്കം തീ​ര്‍​ന്നു തു​ട​ങ്ങി​യി​രു​ന്നു എ​ന്നാ​ണ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു ഡോ​ക്ട​ര്‍ മു​ഹ​മ്മ​ദ് വ​സീം അ​ക്രം പ​റ​ഞ്ഞ​ത്. ഓ​ക്സി​ജ​ന്‍ ല​ഭി​ക്കാ​തി​രു​ന്ന​ത് കൊ​ണ്ടു മാ​ത്രം ഇ​വി​ടെ​യെ​ത്തി​ച്ച ര​ണ്ടു പേ​ര്‍ മ​രി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സെ​ബി മാ​ത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.