രാ​ജ്യ​ദ്രോ​ഹ കേ​സി​ൽ ക​ന​യ്യ കു​മാ​ർ വി​ചാ​ര​ണ നേ​രി​ട​ണം
Friday, February 28, 2020 8:39 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​വി​രു​ദ്ധ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യെ​ന്ന സം​ഭ​വ​ത്തി​ൽ സി​പി​ഐ ദേ​ശീ​യ സ​മി​തി അം​ഗം ക​ന​യ്യ കു​മാ​ർ വി​ചാ​ര​ണ നേ​രി​ട​ണം. ക​ന​യ്യ​യെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​ൻ അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി. 2016 ഫെ​ബ്രു​വ​രി ഒ​ൻ​പ​തി​ന് ജെ​എ​ന്‍​യു കാ​മ്പ​സി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ രാ​ജ്യ​വി​രു​ദ്ധ മു​ദ്രാ​വാ​ക്യം മു​ഴ​ക്കു​ന്ന 40 വീ​ഡി​യോ ക്ലി​പ്പു​ക​ൾ പു​റ​ത്ത് വ​ന്നി​രു​ന്നു. എ​ന്നാ​ൽ, ഈ ​വീ​ഡി​യോ​ക​ളി​ൽ ക​ന​യ്യ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ന്ന​താ​യു​ള്ള ദൃ​ശ്യ​ങ്ങ​ൾ ഇ​ല്ലെ​ന്ന് പി​ന്നീ​ട് തെ​ളി​ഞ്ഞി​രു​ന്നു.

കേ​സി​ൽ ക​ന​യ്യ​ക്കു പു​റ​മെ, ഉ​മ​ര്‍ ഖാ​ലി​ദ്, അ​നി​ര്‍​ഭ​ന്‍ ഭ​ട്ടാ​ചാ​ര്യ എ​ന്നി​വ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. മൂ​വ​രും പി​ന്നീ​ട് ജാ​മ്യ​ത്തി​ലി​റ​ങ്ങി. അ​ഫ്‌​സ​ല്‍ ഗു​രു​വി​നെ തൂ​ക്കി​ലേ​റ്റി​യ ദി​വ​സം രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. പി​ന്നീ​ട് സി​പി​ഐ​യു​ടെ ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ ക​ന​യ്യ മോ​ദി സ​ർ​ക്കാ​രി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും മു​ഖ്യ വി​മ​ർ​ശ​ക​നാ​യി.

ബി​ഹാ​റി​ലെ ബെ​ഗു​സാ​രാ​യി​യി​ല്‍ നി​ന്ന് ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. ഏ​റ്റ​വു​മൊ​ടു​വി​ൽ ബി​ഹാ​റി​ൽ ന​ട​ന്ന ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ റാ​ലി​യു​ടെ നേ​തൃ​ത്വം ക​ന​യ്യ കു​മാ​റി​നാ​യി​രു​ന്നു. എ​ന്നാ​ൽ റാ​ലി​ക്കി​ടെ പ​ല​യി​ട​ത്താ​യി ക​ന​യ്യ​യും സം​ഘ​വും ആ​ക്ര​മി​ക്ക​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.