മെ​ക്സി​ക്കോ​യി​ലും കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു
Saturday, February 29, 2020 4:21 AM IST
മെക്സിക്കോ സിറ്റി: ലോ​ക​രാ​ജ്യ​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തി​യ കൊ​റോ​ണ മെ​ക്സി​ക്കോ​യി​ലും സ്ഥി​രീ​ക​രി​ച്ചു. അ​ടു​ത്തി​ടെ ഇ​റ്റ​ലി​യി​ലെ ബെ​ർ​ഗാ​മോ സ​ന്ദ​ർ​ശി​ച്ച ര​ണ്ട് പേ​ർ​ക്കാ​ണ് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്. ഈ ​സം​ഘ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന ര​ണ്ട് പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും മെ​ക്സി​ക്കോ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

രോ​ഗ​ബാ​ധ​യു​ള്ള ര​ണ്ട് പേ​രും ഐ​സോ​ലേ​ഷ​ൻ വാ​ർ​ഡി​ലാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ വ​ക്താ​വ് ഹു​ഗോ ലോ​പ്പ​സ് ഗാ​റ്റി​ൽ പ​റ​ഞ്ഞു. ഇ​തി​ൽ ഒ​രാ​ളു​ടെ കു​ടും​ബ​ത്തെ​യും ഐ​സോ​ലേ​ഷ​ൻ വാ​ർ​ഡി​ലേ​ക്ക് മാ​റ്റി​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ലാ​റ്റി​ൻ അ​മേ​രി​ക്ക​യി​ലെ ആ​ദ്യ കൊ​റോ​ണ വൈ​റ​സ് കേ​സ് ബുധനാഴ്ച ബ്ര​സീ​ലി​ൽ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ലോ​ക​മെ​ന്പാ​ടും ഇ​തു​വ​രെ 83,670 പേ​ർ​ക്കാ​ണ് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്. 2,865 പേ​രാ​ണ് കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.