പാ​ലാ​രി​വ​ട്ടം അ​ഴി​മ​തി​ക്കേ​സ്; ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ ഇ​ന്ന് വീ​ണ്ടും ചോ​ദ്യം ചെ​യ്യും
Saturday, February 29, 2020 8:06 AM IST
തി​രു​വ​ന​ന്ത​പു​രം: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​ക്കേ​സി​ല്‍ മു​ന്‍ മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ വി​ജി​ല​ന്‍​സ് ഇ​ന്ന് വീ​ണ്ടും ചോ​ദ്യം ചെ​യ്യും. പൂ​ജ​പ്പു​ര വി​ജി​ല​ന്‍​സ് സ്പെ​ഷ​ല്‍ ഓ​ഫീ​സ് ര​ണ്ടി​ല്‍ ഇ​ന്ന് രാ​വി​ലെ ഹാ​ജ​രാ​കാ​നാ​ണ് നി​ർ​ദേ​ശം. ഇ​തി​നോ​ട​കം ര​ണ്ട് ത​വ​ണ വി​ജി​ല​ൻ​സ് ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ ചോ​ദ്യം ചെ​യ്തി​രു​ന്നു.

പാ​ലാ​രി​വ​ട്ടം മേ​ൽ​പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് ക​രാ​ർ ല​ഭി​ച്ച ആ​ർ​ഡി​എ​സ് ക​ന്പ​നി​ക്ക് ച​ട്ട​വി​രു​ദ്ധ​മാ​യി 8.25 കോ​ടി രൂ​പ അ​നു​വ​ദി​ച്ചെ​ന്നാ​ണ് ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ​തി​രെ​യു​ള്ള ആ​രോ​പ​ണം. ആ​ർ​ഡി​എ​സ് പ്രോ​ജ​ക്ടി​ന് അ​നു​വ​ദി​ച്ച​തി​ലും, അ​തി​ന് പ​ലി​ശ ഇ​ള​വ് അ​നു​വ​ദി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​തി​ലും ഇ​ബ്രാ​ഹിം കു​ഞ്ഞി​നു വ്യ​ക്ത​മാ​യ പ​ങ്കു​ണ്ടെ​ന്നാ​ണ് വി​ജി​ല​ൻ​സ് നി​ല​പാ​ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ൽ നേ​ര​ത്തെ​ത​ന്നെ സെ​ക്ര​ട്ട​റി​യേ​റ്റി​ൽ​നി​ന്നു വി​ജി​ല​ൻ​സ് ശേ​ഖ​രി​ച്ചി​രു​ന്നു.

വ​ഞ്ച​ന, ഗൂ​ഢാ​ലോ​ച​ന , ഫ​ണ്ട് ദു​ർ​വി​നി​യോ​ഗം എ​ന്നീ വ​കു​പ്പു​ക​ൾ ചു​മ​ത്തി പൊ​തു​മ​രാ​മ​ത്ത് മു​ൻ സെ​ക്ര​ട്ട​റി ടി.​ഒ. സൂ​ര​ജ്, കി​റ്റ്കോ മു​ൻ എം​ഡി സു​മി​ത് ഗോ​യ​ൽ, നി​ർ​മാ​ണ ക​ന്പ​നി​യാ​യ ആ​ർ​ബി​ഡി​സി​കെ ജ​ന​റ​ൽ മാ​നേ​ജ​ർ പി.​ഡി. ത​ങ്ക​ച്ച​ൻ എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​രു​ടെ മൊ​ഴി​യു​ടെ കൂ​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ​തി​രാ​യ ന​ട​പ​ടി​യെ​ന്നാ​ണു വി​ജി​ല​ൻ​സ് പ​റ​യു​ന്ന​ത്.

തു​ട​ർ​ന്ന് അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം ഗ​വ​ർ​ണ​റു​ടെ അ​നു​മ​തി കി​ട്ടി​യ​തോ​ടെ​യാ​ണ് ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ ചോ​ദ്യം​ചെ​യ്യാ​ൻ വി​ജി​ല​ൻ​സ് തീ​രു​മാ​നി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.