പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​മു​ള്ള ഭീ​ക​ര​ൻ അ​റ​സ്റ്റി​ൽ
Saturday, February 29, 2020 10:15 AM IST
ന്യൂ​ഡ​ൽ​ഹി: പു​ൽ​വാ​മ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​മു​ള്ള പാ​ക്കി​സ്ഥാ​ൻ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ജെ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​നെ എ​ൻ​ഐ​എ അ​റ​സ്റ്റ് ചെ​യ്തു. പു​ൽ​വാ​മ സ്വ​ദേ​ശി​യാ​യ ഷ​ക്കി​ർ ബ​ഷീ​ർ മാ​ഗ്രി​യാ​ണ് (22) അ​റ​സ്റ്റി​ലാ​യ​ത്. ഫ​ർ​ണീ​ച്ച​ർ ക​ട​യു​ട​മ​യാ​ണ് ഇ​യാ​ൾ.

പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ലെ ചാ​വേ​ർ ആ​ദി​ൽ അ​ഹ​മ്മ​ദ് ദ​റി​ന് താ​മ​സ​സൗ​ക​ര്യ​വും മ​റ്റ് സ​ഹാ​യ​വും ഇ​യാ​ൾ ചെ​യ്തു​കൊ​ടു​ത്തി​രു​ന്നു. പാ​ക് ഭീ​ക​ര​നാ​യ മു​ഹ​മ്മ​ദ് ഉ​മ​റു​മാ​യി ദ​റി​നെ പ​രി​ച‍​യ​പ്പെ​ടു​ത്തി​യ​ത് മാ​ഗ്രി​യാ​യി​രു​ന്നു. 2018 മ​ധ്യ​ത്തി​ലാ​യി​രു​ന്നു ഇ​ത്. ഇ​തോ​ടെ ദ​ർ ജെ​യ്ഷെ മു​ഹ​മ്മ​ദി​ൽ അം​ഗ​മാ​യി. താ​ൻ നി​ര​വ​ധി ത​വ​ണ ആ​യു​ധ​ങ്ങ​ൾ, വെ​ടി​മ​രു​ന്ന്, പ​ണം, സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ എ​ന്നി​വ ജെ​യ്ഷെ ഭീ​ക​ർ​ക്കു​വേ​ണ്ടി ശേ​ഖ​രി​ച്ച് വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ൽ മാ​ഗ്രി വെ​ളി​പ്പെ​ടു​ത്തി​യ​താ​യി എ​ൻ​ഐ​എ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.