അ​ട​ച്ചു​റ​പ്പു​ള്ള വീ​ട് എ​ന്ന ഓ​രോ കു​ടും​ബ​ത്തി​ന്‍റെ​യും ആ​ഗ്ര​ഹം സ​ഫ​ല​മാ​യി: മു​ഖ്യ​മ​ന്ത്രി
Saturday, February 29, 2020 11:08 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ടി​ല്ലാ​ത്ത 2.14 ല​ക്ഷം ജ​ന​ങ്ങ​ളു​ടെ ആ​ഗ്ര​ഹം സ​ർ​ക്കാ​ർ പു​തി​യ വീ​ട് നി​ർ​മി​ച്ച് ന​ൽ​കി​യ​തി​ലൂ​ടെ സ​ഫ​ല​മാ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. ഇ​തി​ന്‍റെ സ​ന്തോ​ഷം വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ണു​ന്നു​ണ്ട്. അ​ട​ച്ചു​റ​പ്പു​ള്ള വീ​ട് എ​ന്ന ഓ​രോ കു​ടും​ബ​ത്തി​ന്‍റെ​യും ആ​ഗ്ര​ഹ​മാ​ണ് ഇ​ന്ന് സ​ഫ​ല​മാ​യി​രി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ലൈ​ഫ് പ​ദ്ധ​തി പ്ര​കാ​രം നി​ർ​മി​ച്ച് ന​ൽ​കി​യ വീ​ടി​ന്‍റെ ഗൃ​ഹ​പ്ര​വേ​ശ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം ​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ​മ്പൂ​ർ​ണ പാ​ർ​പ്പി​ട സു​ര​ക്ഷാ പ​ദ്ധ​തി​യാ​യ ലൈ​ഫ് മി​ഷ​നി​ൽ ര​ണ്ടു ല​ക്ഷം വീ​ടു​ക​ൾ പൂ​ർ​ത്തി​യാ​യ​തി​ന്‍റെ പ്ര​ഖ്യാ​പ​നം തി​രു​വ​ന​ന്ത​പു​രം പു​ത്ത​രി​ക്ക​ണ്ടം മൈ​താ​ന​ത്തി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ക്കും. 2.14 ല​ക്ഷം വീ​ടു​ക​ളാ​ണ് ഇ​തു​വ​രെ പൂ​ർ​ത്തീ​ക​രി​ച്ച​തെ​ന്നു അ​ധി​കൃ​ത​ർ അ​റി യി​ച്ചു. ച​ട​ങ്ങി​നോ​ട് അ​നു​ബ​ന്ധി​ച്ചു ന​ട​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ​ത​ല കു​ടും​ബ​സം​ഗ​മ​ത്തി​ൽ 35,000ത്തോ​ളം പേ​ർ പ​ങ്കെ​ടു​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.