ഇ​ന്ത്യ 242ന് ​പു​റ​ത്ത്
Saturday, February 29, 2020 11:17 AM IST
ക്രൈ​സ്റ്റ്ച​ർ​ച്ച്: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ഇ​ന്ത്യ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 242 റ​ണ്‍​സി​ന് പു​റ​ത്താ​യി. ഹ​നു​മ വി​ഹാ​രി (55), പൃ​ഥ്വി ഷാ (54), ​ചേ​തേ​ശ്വ​ർ പൂ​ജാ​ര (54) എ​ന്നി​വ​രു​ടെ അ​ർ​ധ സെ​ഞ്ചു​റി​ക​ളാ​ണ് ഇ​ന്ത്യ​യ്ക്ക് ഭേ​ദ​പ്പെ​ട്ട സ്കോ​ർ സ​മ്മാ​നി​ച്ച​ത്. ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്ലി (3) ഒ​രി​ക്ക​ൽ കൂ​ടി പ​രാ​ജ​യ​മാ​യി.

അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി​യ പേ​സ​ർ കെ​യ്ൽ ജാ​മി​സ​നാ​ണ് ഇ​ന്ത്യ​യെ പി​ടി​ച്ചു​കെ​ട്ടി​യ​ത്. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് പി​രി​യു​മ്പോ​ൾ 85/2 എ​ന്ന ഭേ​ദ​പ്പെ​ട്ട നി​ല​യി​ലാ​യി​രു​ന്ന ഇ​ന്ത്യ പി​ന്നീ​ട് ത​ക​ർ​ച്ച​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

അ​ജി​ങ്ക്യ ര​ഹാ​നെ (7), ഋ​ഷ​ഭ് പ​ന്ത് (12), ര​വീ​ന്ദ്ര ജ​ഡേ​ജ (9) എ​ന്നി​വ​രെ​ല്ലാം പ​രാ​ജ​യ​മാ​യി. ന്യൂസിലൻഡിനു വേണ്ടി ട്രെ​ന്‍റ് ബോ​ൾ​ട്ടും ടിം ​സൗ​ത്തി​യും ര​ണ്ടു വീ​തം വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.