രാജധർമം വാജ്പേയി പഠിപ്പിച്ചിട്ട് പഠിച്ചില്ല, പിന്നെയാണോ കോൺഗ്രസ്; കേന്ദ്രത്തിനെ ട്രോളി കപിൽ സിബൽ
Saturday, February 29, 2020 12:06 PM IST
ന്യൂഡൽഹി: രാജധർമത്തെക്കുറിച്ച് കോൺഗ്രസ് ക്ലാസ് എടുക്കേണ്ടെന്ന കേന്ദ്ര നിമമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ കപിൽ സിബൽ. ഗുജറാത്ത് കലാപകാലത്ത് അന്നെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയോട് മുൻ പ്രധാനമന്ത്രി അടൽബിഹാരി വാജ്പേയി രാജധർമം പാലിക്കണമെന്ന് ഉപദേശിച്ചത് ആയുധമാക്കിയായിരുന്നു കപിൽ സിബലിന്‍റെ ആക്രമണം.

എങ്ങനെ രാജധർമത്തെക്കുറിച്ച് നിങ്ങൾക്ക് ക്ലാസെടുക്കാൻ കഴിയും? ഗുജറാത്തിലായിരുന്നപ്പോൾ വാജ്പേയി രാജധർമത്തെക്കുറിച്ച് ഓർമപ്പെടുത്തിയത് നിങ്ങൾ ശ്രദ്ധിച്ചില്ല. പിന്നെങ്ങനെ ഞങ്ങളെ നിങ്ങൾ ശ്രദ്ധിക്കും. കേൾക്കുക, പഠിക്കുക, രാജധർമം അനുസരിക്കുക ഇതിലൊന്നുപോലും നിങ്ങളുടെ സർക്കാരിന്‍റെ ശക്തിയല്ലെന്നും കപിൽ സിബൽ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു കപിൽ സിബലിന്‍റെ ആക്രമണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.