മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ട്; ദേ​വ​ന​ന്ദ​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​ണെ​ന്ന് മു​ത്ത​ച്ഛ​ൻ
Saturday, February 29, 2020 2:15 PM IST
കൊ​ല്ലം: ഇ​ള​വൂ​രി​ൽ പു​ഴ​യി​ൽ വീ​ണു മ​രി​ച്ച ആ​റു വ​യ​സു​കാ​രി ദേ​വ​ന​ന്ദ​യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് കു​ടും​ബം. ദേ​വ​ന​ന്ദ​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​ണെ​ന്ന് മു​ത്ത​ച്ഛ​ൻ മോ​ഹ​ന​ൻ പി​ള്ള ആ​രോ​പി​ച്ചു. അ​യ​ൽ‌​വീ​ട്ടി​ൽ പോ​ലും പോ​കാ​ത്ത കു​ട്ടി​യാ​ണ്. കു​ഞ്ഞ് ഒ​റ്റ​യ്ക്കു പു​ഴ​യി​ലേ​ക്ക് പോ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​ണാ​താ​കു​മ്പോ​ൾ കു​ട്ടി അ​മ്മ​യു​ടെ ഷാ​ൾ ധ​രി​ച്ചി​ട്ടി​ല്ല. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ക്ഷേ​ത്ര​ത്തി​ൽ പോ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ത്തി​ക്ക​ര​യാ​റ്റി​ന്‍റെ കൈ​വ​ഴി​യാ​യ പ​ള്ളി​മ​ൺ ആ​റി​ലാ​ണ് ദേ​വ​ന​ന്ദ‍​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 7.30ന് ​പോ​ലീ​സി​ന്‍റെ മു​ങ്ങ​ൽ വി​ദ​ഗ്ധ​ർ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ദേ​വ​ന​ന്ദ​യു​ടെ വീ​ട്ടി​ൽ​നി​ന്ന് എ​ഴു​പ​ത് മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യു​ള്ള ആ​റ്റി​ൽ ക​മി​ഴ്ന്നു കി​ട​ക്കു​ന്ന നി​ല​യി ലാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്.

മൃ​ത​ദേ​ഹ​ത്തി​ൽ മു​റി​വോ ച​ത​വോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ബ​ല​പ്ര​യോ​ഗ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളും ഇ​ല്ല. കു​ട്ടി​യു​ടെ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളി​ൽ ചെ​ളി​യും വെ​ള്ള​വും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മു​ങ്ങി​മ​ര​ണ​മെ​ന്നാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലെ പ്രാ​ഥ​മി​ക സൂ​ച​ന. കാ​ണാ​താ​കു​മ്പോ​ൾ ധ​രി​ച്ചി​രു​ന്ന ക​ടും​പ​ച്ച നി​റ​ത്തി​ലു​ള്ള പാ​ന്‍റ്സും റോ​സ് ഷ​ർ​ട്ടു​മാ​യി​രു​ന്നു വേ​ഷം. അ​മ്മ ധ​ന്യ​യു​ടെ ചു​രി​ദാ​റി​ന്‍റെ ഷാ​ളും ഉ​ണ്ടാ​യി​രു​ന്നു. മു​ടി ക​ഴു​ത്തി​ൽ കു​ടു​ങ്ങി​യ നി​ല​യി​ലു​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.