പ്ര​ശാ​ന്ത് കി​ഷോ​റി​നെ രാ​ജ്യ​സ​ഭ​യി​ലെ​ത്തി​ക്കാ​ൻ മ​മ​ത​യു​ടെ ആ​ലോ​ച​ന
Saturday, February 29, 2020 2:00 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ഷ്ട്രീയ ​ത​ത്ര​ഞ്ജ​നും ജ​ന​താ​ദ​ൾ-​യു മു​ൻ നേ​താ​വു​മാ​യ പ്ര​ശാ​ന്ത് കി​ഷോ​ർ തൃ​ണ​മു​ൽ കോ​ണ്‍​ഗ്ര​സ് പ്ര​തി​നി​ധി​യാ​യി രാ​ജ്യ​സ​ഭ​യി​ലെ​ത്തി​യേ​ക്കും. ഇ​തു സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി മ​മ​ത​ ബാ​ന​ർ​ജി ഉ​ട​ൻ തീ​രു​മാ​നം കൈ​ക്കൊ​ള്ളു​മെ​ന്ന് പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

അ​ടു​ത്ത​മാ​സം ന​ട​ക്കു​ന്ന രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​ലു സീ​റ്റി​ൽ വി​ജ​യി​ക്കാ​ൻ തൃ​ണ​മു​ലി​ന് ക​ഴി​യും. കാ​ല​വാ​ധി അ​വ​സാ​നി​ക്കു​ന്ന നാ​ലു​പേ​ർ​ക്ക് പ​ക​രം പു​തു​മു​ഖ​ങ്ങ​ളെ കൊ​ണ്ടു​വ​രാ​നാ​ണ് പാ​ർ​ട്ടി ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. പ്ര​ശാ​ന്ത് കി​ഷോ​റി​നെ​പ്പോ​ലു​ള്ള​വ​രു​ടെ രാ​ജ്യ​സ​ഭ​യി​ലെ സാ​ന്നി​ധ്യം പാ​ർ​ട്ടി​ക്ക് കൂ​ടു​ത​ൽ ക​രു​ത്തു പ​ക​രു​മെ​ന്നും മ​മ​ത ക​രു​തു​ന്നു.

തൃ​ണ​മു​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ രാ​ഷ്ട്രീ​യ ഉ​പ​ദേ​ഷ്ടാ​വാ​യി പ്ര​ശാ​ന്ത് കി​ഷോ​റി​നെ മ​മ​ത അ​ടു​ത്തി​ടെ നി​യ​മി​ച്ചി​രു​ന്നു. 2021-ൽ ​ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ഈ ​വ​ർ​ഷ​ത്തെ മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ലും തൃ​ണ​മു​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ ത​ന്ത്ര​ങ്ങ​ൾ മെ​ന​യു​ന്ന​ത് പ്ര​ശാ​ന്ത് കി​ഷോ​റാ​യി​രി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.