പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി: ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ വി​ജി​ല​ന്‍​സ് വീ​ണ്ടും ചോ​ദ്യം ചെ​യ്തു
Saturday, February 29, 2020 3:17 PM IST
തി​രു​വ​ന​ന്ത​പു​രം: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​ക്കേ​സി​ല്‍ മു​ന്‍ മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ വി​ജി​ല​ന്‍​സ് വീ​ണ്ടും ചോ​ദ്യം ചെ​യ്തു. പൂ​ജ​പ്പു​ര വി​ജി ല​ന്‍​സ് ആ​സ്ഥാ​ന​ത്ത് മൂ​ന്നു മ​ണി​ക്കൂ​റാ​ണ് ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ ചോ​ദ്യം ചെ​യ്ത​ത്. തെ​ളി​വു​ക​ൾ നി​ര​ത്തി​യു​ള്ള ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​ബ്രാ​ഹിം കു​ഞ്ഞി​ന് വ്യ​ക്ത​മാ​യ ഉ​ത്ത​രം ന​ൽ​കാ​നാ​യി​ല്ല.

ഇ​ബ്രാ​ഹിം കു​ഞ്ഞി​ന്‍റെ മൊ​ഴി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് വി​ജി​ല​ൻ​സ് അ​റി​യി​ച്ചു. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട റി​പ്പോ​ർ​ട്ട് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്കു കൈ​മാ​റും. പ്ര​തി​ചേ​ർ​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള തീ​രു​മാ​നം ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ സ്വീ​ക​രി​ക്കു​മെ​ന്നും വി​ജി​ല​ൻ​സ് അ​റി​യി​ച്ചു.

ചോ​ദ്യം ചെ​യ്യ​ലു​മാ​യി ഇ​നി​യും സ​ഹ​ക​രി​ക്കു​മെ​ന്ന് ഇ​ബ്രാ​ഹിം കു​ഞ്ഞ് പ​റ​ഞ്ഞു. ചെ​യ്ത​തെ​ല്ലാം സ​ദു​ദ്ദേ​ശ​ത്തോ​ടും ഉ​ത്ത​മ​ബോ​ധ്യ​ത്തി​ലു​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​ൻ ഗ​വ​ർ​ണ​ർ അ​നു​മ​തി ന​ൽ​കി​യ ശേ​ഷം ഇ​ത് ര​ണ്ടാ​മ​ത്തെ ചോ​ദ്യം ചെ​യ്യ​ലാ​ണ്.

പാ​ലാ​രി​വ​ട്ടം മേ​ൽ​പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് ക​രാ​ർ ല​ഭി​ച്ച ആ​ർ​ഡി​എ​സ് ക​മ്പ​നി​ക്ക് ച​ട്ട​വി​രു​ദ്ധ​മാ​യി 8.25 കോ​ടി രൂ​പ അ​നു​വ​ദി​ച്ചെ​ന്നാ​ണ് ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ​തി​രെ​യു​ള്ള ആ​രോ​പ​ണം. ആ​ർ​ഡി​എ​സ് പ്രോ​ജ​ക്ടി​ന് അ​നു​വ​ദി​ച്ച​തി​ലും, അ​തി​ന് പ​ലി​ശ ഇ​ള​വ് അ​നു​വ​ദി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​തി​ലും ഇ​ബ്രാ​ഹിം കു ​ഞ്ഞി​നു വ്യ​ക്ത​മാ​യ പ​ങ്കു​ണ്ടെ​ന്നാ​ണ് വി​ജി​ല​ൻ​സ് നി​ല​പാ​ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ൽ നേ​ര​ത്തെ​ത​ന്നെ സെ​ക്ര​ട്ട​റി​യേ​റ്റി​ൽ​നി​ന്നു വി​ജി​ല​ൻ​സ് ശേ​ഖ​രി​ച്ചി​രു​ന്നു.

വ​ഞ്ച​ന, ഗൂ​ഢാ​ലോ​ച​ന , ഫ​ണ്ട് ദു​ർ​വി​നി​യോ​ഗം എ​ന്നീ വ​കു​പ്പു​ക​ൾ ചു​മ​ത്തി പൊ​തു​മ​രാ​മ​ത്ത് മു​ൻ സെ​ക്ര​ട്ട​റി ടി.​ഒ. സൂ​ര​ജ്, കി​റ്റ്കോ മു​ൻ എം​ഡി സു​മി​ത് ഗോ​യ​ൽ, നി​ർ​മാ​ണ ക​മ്പ​നി​യാ​യ ആ​ർ​ബി​ഡി​സി​കെ ജ​ന​റ​ൽ മാ​നേ​ജ​ർ പി.​ഡി. ത​ങ്ക​ച്ച​ൻ എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​രു​ടെ മൊ​ഴി​യു​ടെ കൂ​ടെ അ​ടി സ്ഥാ​ന​ത്തി​ലാ​ണ് ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ​തി​രാ​യ ന​ട​പ​ടി​യെ​ന്നാ​ണു വി​ജി​ല​ൻ​സ് പ​റ​യു​ന്ന​ത്.

തു​ട​ർ​ന്ന് അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം ഗ​വ​ർ​ണ​റു​ടെ അ​നു​മ​തി കി​ട്ടി​യ​തോ​ടെ​യാ​ണ് ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ ചോ​ദ്യം​ചെ​യ്യാ​ൻ വി​ജി​ല​ൻ​സ് തീ​രു​മാ​നി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.