സ​ർ​ക്കാ​രി​ന് എ​തി​ർ​പ്പ്; പാ​ൽ​വി​ല കൂ​ട്ടാ​തെ മി​ൽ​മ
Saturday, February 29, 2020 3:30 PM IST
തി​രു​വ​ന​ന്ത​പു​രം: പാ​ൽ​വി​ല കൂ​ട്ടേ​ണ്ടെ​ന്ന് മി​ൽ‌​മ ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ് തീ​രു​മാ​നം. സ​ർ​ക്കാ​രി​ന്‍റെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്നാ​ണ് വി​ല കൂ​ട്ടേ​ണ്ടെ​ന്ന് ബോ​ർ​ഡ് തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ മി​ൽ​മ​യു​ടെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി സ​ർ​ക്കാ​രി​നെ ബോ​ധ്യ​പ്പെ​ടു​ത്താ​നും മി​ൽ‌​മ ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ് തീ​രു​മാ​നി​ച്ചു. ലി​റ്റ​റി​ന് മൂ​ന്നു രൂ​പ ക​ർ​ഷ​ക​ർ​ക്ക് ഇ​ൻ​സെ​ന്‍റീ​വ് ന​ൽ​ക​ണ​മെ​ന്ന് സ​ർ​ക്കാ​രി​നോ​ട് ബോ​ർ​ഡ് അ​ഭ്യ​ർ​ഥി​ക്കും.

പാ​ല്‍​വി​ല ലീ​റ്റ​റി​ന് ആ​റു​രൂ​പ​വ​രെ വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന് മേ​ഖ​ല യൂ​ണി​യ​നു​ക​ള്‍ മി​ല്‍​മ​ക്ക് ശി​പാ​ര്‍​ശ ന​ല്‍​കി​യി​രു​ന്നു. കാ​ലി​ത്തീ​റ്റ​യു​ടെ വി​ല കൂ​ടി, വേ​ന​ല്‍​ക്കാ​ല​ത്ത് പാ​ലി​ന് ക്ഷാ​മം, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് പാ​ല്‍ ഇ​റ​ക്കു​മ​തി ചെ​യ്യ​ണം. ഇ​ക്കാ​ര്യ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വി​ല വ​ര്‍​ധ​ന​ക്ക് മി​ല്‌​മ ല​ക്ഷ്യ​മി​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.