കൊറോണ ഭീ​തി: കേ​ര​ള​ത്തി​ൽ​ നി​ന്ന് സൗ​ദി​യി​ലേ​ക്ക് പോ​കു​ന്ന​വ​ർ​ക്ക് നി​യ​ന്ത്ര​ണം
Saturday, February 29, 2020 3:33 PM IST
നെ​ടു​മ്പാ​ശേ​രി: കോ​വി​ഡ് രോ​ഗ ​ഭീ​തി​യെ തു​ട​ർ​ന്ന് കേ​ര​ള​ത്തി​ൽ​നി​ന്ന് സൗ​ദി അ​റ്യേ​ബ്യ​യി​ലേ​യ്ക്ക് പോ​കു​ന്ന​വ​ർ​ക്ക് കൂ​ടു​ത​ൽ നി​യ​ന്ത്ര​ണം. സ​ന്ദ​ർ​ശ​ന വീ​സ​യി​ലും പു​തി​യ ജോ​ലി വീ​സ​യി​ലും പോകുന്നവർക്കുമാണ് ഇ​പ്പോ​ൾ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​ട്ടു​ള്ള​ത്.

പു​തി​യ ജോ​ലി വീസ ല​ഭി​ച്ച​വ​ർ​ക്കാ​ണ് ഇ​ത് കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടു​ക​ൾ സൃ​ഷ്ടി​ക്കു​ന്ന​ത്. നി​ശ്ചി​ത സ​മ​യ​ത്ത് ജോ​ലി​ക്ക് ക​യ​റി​യി​ല്ല​ങ്കി​ൽ ജോ​ലി ന​ഷ്ട​മാ​കു​മെ​ന്ന സ്ഥി​ത​യാ​ണു​ള്ള​ത്. കോ​വി​ഡ് ഭീ​തി​യെ തു​ട​ർ​ന്ന് ആ​ദ്യം ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്കും സ​ന്ദ​ർ​ശ​ന വീ​സ ല​ഭി​ച്ച​വ​ർ​ക്കു​മാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

ഇതിന് പുറമേ ഫാ​മി​ലി വി​സി​റ്റ്, എം​പ്പോ​യി​മെ​ന്‍റ് വി​സി​റ്റ്, ബി​സി​ന​സ് വി​സി​റ്റ് എ​ന്നീ വീസ ല​ഭി​ച്ച​വ​ർ​ക്കും താ​ൽ​ക്കാ​ലി​ക​മാ​യി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​ട്ടു​ണ്ട​ന്നാണ് അധികൃതർ നൽകുന്ന വിവരം. സൗ​ദി​യി​ൽ ജോ​ലി ചെ​യ്ത് അ​വ​ധി​ക്ക് നാ​ട്ടി​ൽ വ​ന്ന​വ​ർ​ക്ക് മാ​ത്ര​മാ​ണ് നി​യ​ന്ത്ര​ണം ഇ​ല്ലാ​ത്ത​ത്.

കൂ​ടാ​തെ സൗ​ദി​യി​ൽ ബി​സ​ന​സ് ന​ട​ത്തു​ന്ന​വ​ർ​ക്കും ഏ​റെ ബു​ദ്ധി​മു​ട്ടു​ക​ൾ സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. പ​ല​ർ​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ന്ന​തോ​ടെ നാ​ട്ടി​ൽ ഇ​രു​ന്ന് ബി​സ​ന​സ് നി​യ​ന്ത്രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്. ഉം​റ തീ​ർ​ഥാ​ട​നം ഉ​ൾ​പ്പ​ടെ​യു​ള്ള​വ​യ്ക്ക് പ​ങ്കെ​ടു​ക്കു​വാ​ൻ ഒ​രു മാ​സ​ത്തേ​യ്ക്ക് വീസ ല​ഭി​ച്ച​വ​ർ​ക്ക് വീ​ണ്ടും വീ​സ ല​ഭി​ക്ക​ണ​മെ​ങ്കി​ൽ ഒരുപാട് കടമ്പകളുണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ ക​രി​പ്പൂ​രി​ൽ​നി​ന്നും ഫാ​മി​ലി വി​സ​യി​ൽ സൗ​ദി​യി​ലേ​യ്ക്ക് പോ​കു​വാ​നെ​ത്തി​യ 20 യാ​ത്ര​ക്കാ​രെ ത​ട​ഞ്ഞി​രു​ന്നു. നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ​നി​ന്നും സൗ​ദി​യി​ലേ​ക്ക് പോ​കു​വാ​ൻ യാ​ത്ര​ക്കാ​ർ​ക്കും കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി തു​ട​ങ്ങി​യി​ട്ടു​ണ്ട്. കോ​വി​ഡ് ഭീ​തി തു​ട​ർ​ന്നാ​ൽ അ​വ​ധി​ക്കാ​ല​ങ്ങ​ളി​ൽ മലയാളികൾക്ക് നാ​ട്ടി​ലേ​യ്ക്ക്ക്ക് വ​രു​ന്ന​തി​നും നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ സാ​ധ്യ​ത​യു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.