"​ഗോ​ലി മാ​രോ സാ​ലോം കോ’; ​ഡ​ൽ​ഹി മെ​ട്രോ സ്റ്റേ​ഷ​നി​ൽ പ​ര​സ്യ​മാ​യ കൊ​ല​വി​ളി
Saturday, February 29, 2020 5:21 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മെ​ട്രോ സ്റ്റേ​ഷ​നി​ൽ പ​ര​സ്യ​മാ​യി വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യം വി​ളി. രാ​ജീ​വ് ചൗ​ക് മെ​ട്രോ സ്റ്റേ​ഷ​നു​ള്ളി​ലാ​ണു രാ​ജ്യ​ദ്രോ​ഹി​ക​ളെ വെ​ടി​വ​യ്ക്കൂ​വെ​ന്ന് ആ​ഹ്വാ​നം ചെ​യ്ത് ഒ​രു സം​ഘം മു​ദ്രാ​വാ​ക്യം വി​ളി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണു സം​ഭ​വം. ദേ​ശ് കേ ​ഗ​ദ്ദാ​രോം കോ ​ഗോ​ലി മാ​രോ സാ​ലോം കോ ​എ​ന്നാ​യി​രു​ന്നു മു​ദ്രാ​വാ​ക്യം വി​ളി​ച്ച​ത്. ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. സം​ഘ​ത്തി​ൽ പ​ത്തു​പേ​ർ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും നോ​യി​ഡ​യി​ലേ​ക്കു പു​റ​പ്പെ​ടു​ന്ന ട്രെ​യി​ന്‍റെ പ്ലാ​റ്റ്ഫോ​മി​ൽ​നി​ന്നാ​ണ് ഇ​വ​ർ പോ​ർ​വി​ളി മു​ഴ​ക്കി​യ​തെ​ന്നും വീ​ഡി​യോ പ​ക​ർ​ത്തി​യ വൈ​ഭ​വ് എ​ന്ന​യാ​ൾ ട്വീ​റ്റ് ചെ​യ്തു. മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ​വ​രെ പോ​ലീ​സി​ന് കൈ​മാ​റി​യ​താ​യി സ്ഥി​രീ​ക​രി​ച്ച് ഡ​ൽ​ഹി മെ​ട്രോ റെ​യി​ൽ കോ​ർ​പ്പ​റേ​ഷ​ൻ (ഡി​എം​ആ​ർ​സി) പ്ര​സ്താ​വ​ന പു​റ​ത്തി​റ​ക്കി. ഇ​വ​രെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണെ​ന്നു മെ​ട്രോ ഡി​സി​പി അ​റി​യി​ച്ചു.

നേ​ര​ത്തെ, സി​എ​എ വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ക​ർ​ക്കെ​തി​രെ ബി​ജെ​പി നേ​താ​വ് ക​പി​ൽ മി​ശ്ര, കേ​ന്ദ്ര​മ​ന്ത്രി അ​നു​രാ​ഗ് താ​ക്കൂ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ബി​ജെ​പി നേ​താ​ക്ക​ൾ ഈ ​മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.