ലോ​ക്ഡൗ​ണ്‍ മൂ​ന്നാം ദി​വ​സ​ത്തി​ലേ​ക്ക്; റോ​ഡി​ൽ ആ​ളു​ക​ൾ കു​റ​വ്
Thursday, March 26, 2020 9:51 AM IST
കോ​ട്ട​യം: കോ​വി​ഡ് 19 വ്യാ​പ​നം നി​യ​ന്ത്രി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ണ്‍ മൂ​ന്നാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നു. പോ​ലീ​സ് ന​ട​പ​ടി​ക​ൾ ക​ടു​പ്പി​ച്ച​തോ​ടെ ആ​ളു​ക​ൾ അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​ത് കു​റ​ഞ്ഞി​ട്ടു​ണ്ട്. രാ​വി​ലെ മു​ത​ൽ പ്ര​ധാ​ന തെ​രു​വു​ക​ളി​ലെ​ല്ലാം പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ണ്.

നി​യ​ന്ത്ര​ണം ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ൾ ഇ​ന്ന് രാ​വി​ലെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തി​ൽ അ​ധി​ക​വും. പോ​ലീ​സ് വി​വ​ര​ങ്ങ​ൾ തി​ര​ക്കു​മ്പോ​ൾ മ​തി​യാ​യ കാ​ര​ണം ബോ​ധി​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​രു​ടെ വാ​ഹ​ന​ങ്ങ​ളാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​ത്.

ചി​ല​ർ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ എ​ന്ന വ്യാ​ജേ​ന​യും പു​റ​ത്തി​റ​ങ്ങു​ന്നു​ണ്ട്. ഇ​വ​ർ ര​ണ്ടു​കൂ​ട്ടം സാ​ധ​നം മാ​ത്ര​മാ​കും വാ​ങ്ങി​യ​ത്. ഇ​ത്ത​രം രീ​തി അ​നു​വ​ദി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും നാ​ല് ദി​വ​സ​മെ​ങ്കി​ലും ഉ​പ​യോ​ഗി​ക്കാ​വു​ന്ന വി​ധ​ത്തി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ഇ​റ​ങ്ങു​ന്ന​വ​ർ​ക്കേ ഇ​ള​വ് ന​ൽ​കൂ എ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. രോ​ഗ​വ്യാ​പ​നം കൂ​ടു​ത​ലു​ള്ള കാ​സ​ർ​ഗോ​ട്ട് പോ​ലീ​സ് ക​ർ​ശ​ന പ​രി​ശോ​ധ​ന​യാ​ണ് ന​ട​ത്തു​ന്ന​ത്.

വി​ല​ക്ക് ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങു​ന്ന​തി​ന് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന വാ​ഹ​നം ലോ​ക്ക്ഡൗ​ണ്‍ അ​വ​സാ​നി​ച്ച ശേ​ഷം തി​രി​ച്ചു ന​ൽ​കി​യാ​ൽ മ​തി​യെ​ന്നാ​ണ് പോ​ലീ​സ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ ഇ​ന്ന് തി​ര​ക്ക് കു​റ​വാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.