ചക്കപറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു; പിതാവിന് പരിക്ക്
Thursday, March 26, 2020 2:34 PM IST
കാഞ്ഞിരപ്പള്ളി: പുരയിടത്തിലെ പ്ലാവിൽ നിന്നും ചക്കപറിക്കുന്നതിനിടെ യുവാവ് വൈദ്യൂതാഘാതമേറ്റ് മരിച്ചു. ഒപ്പമുണ്ടായിരുന്ന പിതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിഴിക്കത്തോട് പനച്ചേപ്പള്ളി പൈനുംമൂട്ടിൽ ഡൊമിനിക്കിന്‍റെ (നൈനാച്ചൻ) മകൻ ജിക്കു (25) ആണ് മരിച്ചത്. പരിക്കേറ്റ ഡൊമിനിക്ക് ചികിത്സയിലാണ്.

രാവിലെ 11.30 ഓടെയാണ് സംഭവം. ചക്ക പറിക്കുന്നതിനായി പ്ലാവിന് സമീപത്തെ റബർ മരത്തിൽ അലുമിനിയം ഏണി ചാരിവച്ച് കയറുമ്പോഴാണ് അപകടമുണ്ടായത്. ഏണി ചരിഞ്ഞ് 11 കെവി ലൈനിൽ വീണതോടെ യുവാവിനും പിതാവിനും വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു.

ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കോട്ടയത്ത് സ്വകാര്യ ബാങ്കിലെ ജീവനക്കാരനാണ് മരിച്ച യുവാവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.