കോ​വി​ഡ്-19: മ​ര​ണം 22,000 ക​ട​ന്നു
Thursday, March 26, 2020 5:25 PM IST
മാ​ഡ്രി​ഡ്: ലോ​ക​ത്ത് കൊ​റോ​ണ വൈ​റ​സ് ബാ​ധ​യേ​റ്റ് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 22,000 ക​ട​ന്നു. 22,025 പേ​രാ​ണ് ഇ​തു​വ​രെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്.

ലോ​ക​ത്താ​കെ 4,86,898 പേ​ർ​ക്കാ​ണ് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 1,17,563 പേ​ർ രോ​ഗ​വി​മു​ക്തി നേ​ടി. 3,47,310 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. ഇ​തി​ൽ 14,964 പേ​രു​ടെ സ്ഥി​തി അ​തീ​വ ഗു​രു​ത​ര​മാ​ണ്.

സ്പെ​യി​നി​ൽ 442 പേ​രാ​ണ് ഇ​ന്ന് കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ചത്. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 4,089 ആയി. 6,673 പു​തി​യ കേ​സു​ക​ളാ​ണ് സ്പെ​യി​നി​ൽ ഇന്ന് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 56,188 പേ​ർ​ക്ക് ഇതുവരെ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചിട്ടുണ്ട്. ഇറ്റലി കഴിഞ്ഞാൽ ഏറ്റവും അധികം പേർ കോവിഡ് ബാധിച്ച് മരിച്ചത് സ്പെയിനിലാണ്.

കൊറോണ സർവനാശം വിതച്ച ഇറാനിലും മരണനിരക്കിൽ കുറവില്ല. ഇന്ന് മാത്രം 157 മരണങ്ങളാണ് ഇറാനിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടെ മരണസംഖ്യ 2,234 ആയി. ഇന്ന് 42 പേർ കൂടി മരിച്ച ബെൽജിയത്തിൽ മരണസംഖ്യ 220 ആയി.

ജർമനിയിൽ 16 പേരും സ്വിറ്റ്സർലണ്ടിൽ 12 പേരും ഇന്ന് മരിച്ചു. അമേരിക്കയിൽ ഒൻപത് മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇവിടെ മരണസംഖ്യ 1,036 ആയി. ഇന്തോനേഷ്യയിൽ 20 പേർ ഇന്ന് മരണത്തിന് കീഴടങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.