കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​യാ​ളു​ടെ പേ​ര​ക്കു​ട്ടി​ക​ൾ​ക്കു രോ​ഗം; ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ രോ​ഗി
Thursday, March 26, 2020 8:38 PM IST
ശ്രീ​ന​ഗ​ർ: കാ​ഷ്മീ​രി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​യാ​ളു​ടെ കൊ​ച്ചു​മ​ക്ക​ൾ​ക്കു രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ശ്രീ​ന​ഗ​റി​ൽ ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച വ​യോ​ധി​ക​ന്‍റെ ര​ണ്ടു പേ​ര​ക്കു​ട്ടി​ക​ൾ​ക്കാ​ണു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​തി​ൽ എ​ട്ടു മാ​സം പ്രാ​യ​മു​ള്ള ശി​ശു​വും ഉ​ൾ​പ്പെ​ടു​ന്നു. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ രോ​ഗി​യാ​ണ് ഈ ​കു​ഞ്ഞ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച ര​ണ്ടാ​മ​ത്തെ കു​ട്ടി​ക്ക് ഏ​ഴു വ​യ​സു​ണ്ട്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 11 ആ​യ​താ​യി സ​ർ​ക്കാ​ർ വ​ക്താ​വ് രോ​ഹി​ത് ക​ൻ​സ​ൽ ട്വീ​റ്റ് ചെ​യ്തു.

സൗ​ദി അ​റേ​ബ്യ​യി​ൽ​നി​ന്നു മ​ട​ങ്ങി വ​ന്ന വ​യോ​ധി​ക​നാ​ണു കാ​ഷ്മീ​രി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ മ​രി​ക്കു​ക​യും ചെ​യ്തു. കാ​ഷ്മീ​രി​ലെ ആ​ദ്യ കോ​വി​ഡ് മ​ര​ണ​മാ​ണ് ഇ​യാ​ളു​ടേ​ത്.

ത​ബ്ലീ​ഗ് ജ​മാ​ത്തി​ലെ മ​ത​പ്ര​ചാ​ര​ക​നാ​യ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് പ്ര​ദേ​ശ​മാ​കെ അ​ട​ച്ചു​പൂ​ട്ടി​യി​രി​ക്കു​ക​യാ​ണ്. അ​യ​ൽ​ക്കാ​രെ​യും ഇ​ദ്ദേ​ഹം ബ​ന്ധ​പ്പെ​ട്ട​വ​രെ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.

ഏ​ഴു ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ 70 പേ​ർ ഇ​ദ്ദേ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​യാ​ണു സൂ​ച​ന. ഇ​വ​രി​ൽ നാ​ലു​പേ​ർ​ക്ക് ഇ​തി​ന​കം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ ഭ​ര​ണ​കൂ​ടം അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. വി​ദേ​ശ​ത്തു​നി​ന്നു മ​ട​ങ്ങി എ​ത്തി​യി​ട്ടും ഇ​യാ​ൾ​ക്ക് നി​ർ​ബാ​ധം പു​റ​ത്തി​റ​ങ്ങാ​ൻ അ​നു​വാ​ദം ന​ൽ​കി​യ​തി​ലാ​ണ് അ​ന്വേ​ഷ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.