ലോ​ക്ക്ഡൗ​ണ്‍ ലം​ഘി​ക്കു​ന്ന​വ​രെ വെ​ടി​വ​ച്ചാ​ൽ 5100 രൂ​പ സ​മ്മാ​നം: ബി​ജെ​പി എം​എ​ൽ​എ
Thursday, March 26, 2020 8:49 PM IST
ഗാ​സി​യാ​ബാ​ദ്: ലോ​ക്ക്ഡൗ​ണ്‍ നി​ർ​ദേ​ശ​ങ്ങ​ൾ മു​ഖ​വി​ല​യ്ക്കെ​ടു​ക്കാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​വ​രു​ടെ മു​ട്ടി​നു താ​ഴെ വെ​ടി​വ​യ്ക്കു​ന്ന പോ​ലീ​സു​കാ​ർ​ക്ക് 5100 രൂ​പ പ്ര​തി​ഫ​ല​മാ​യി താ​ൻ ന​ൽ​കു​മെ​ന്ന് ബി​ജെ​പി എം​എ​ൽ​എ. ഗാ​സി​യാ​ബാ​ദ് ബി​ജെ​പി എം​എ​ൽ​എ ന​ന്ദ്കി​ഷോ​ർ ഗു​ർ​ജ​റാ​ണ് ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്.

പ​റ​ഞ്ഞ​ത് കേ​ട്ടി​ല്ലെ​ങ്കി​ൽ മു​ട്ടു​കാ​ലി​ൽ ത​ന്നെ വെ​ടി​വ​യ്ക്ക​ണം. സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ക്കാ​ത്ത​വ​രെ തീ​വ്ര​വാ​ദി​ക​ളാ​യി കാ​ണ​ണം. അ​വ​ർ രാ​ജ്യ​ദ്രോ​ഹി​ക​ളാ​ണ്. ഇ​ങ്ങ​നെ​യു​ള്ള​വ​രെ വെ​ടി​വ​യ്ക്കു​ന്ന പോ​ലീ​സു​കാ​ർ​ക്ക് എ​ന്‍റെ കൈ​യി​ൽ​നി​ന്ന് 5100 രൂ​പ പ്ര​തി​ഫ​ലം ന​ൽ​കും- എം​എ​ൽ​എ​യു​ടെ ഈ ​വാ​ക്കു​ക​ൾ അ​ട​ങ്ങി​യ വീ​ഡി​യോ ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്.

മാ​ർ​ക്ക​റ്റു​ക​ളി​ലും മ​റ്റും ഒ​രു​പാ​ട് ആ​ളു​ക​ൾ കൂ​ട്ടം​കൂ​ടു​ന്ന​താ​യി പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. അ​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ഗു​ർ​ജ​ർ പ​റ​ഞ്ഞു. നേ​ര​ത്തെ, ഗോ​മൂ​ത്രം കു​ടി​ച്ചാ​ൽ കൊ​റോ​ണ വൈ​റ​സ് മ​രി​ച്ചു​പോ​കു​മെ​ന്ന വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി ഗു​ർ​ജ​ർ വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.