മ​ഹാ​രാ​ഷ്‌​ട്ര​യി​ല്‍ അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍ 24 മ​ണി​ക്കൂ​റും തു​റ​ക്കും
Friday, March 27, 2020 2:31 AM IST
മും​ബൈ: മ​ഹാ​രാ​ഷ്‌​ട്ര​യി​ല്‍ അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍ 24 മ​ണി​ക്കൂ​റും തു​റ​ക്കും. മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ​യാ​ണ് ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്. ക​ട​ക​ളി​ലും മാ​ര്‍​ക്ക​റ്റു​ക​ളി​ലും ആ​ളു​ക​ള്‍ ത​ടി​ച്ചു​കൂ​ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​ണി​ത്.

രാ​ജ്യ​ത്ത് ഏ​റ്റ​വും അ​ധി​കം കോ​വി​ഡ് ബാ​ധി​ത​രു​ള്ള സം​സ്ഥാ​ന​മാ​ണു മ​ഹാ​രാ​ഷ്‌​ട്ര. സം​സ്ഥാ​ന​ത്ത് നാ​ലു പേ​ര്‍ മ​രി​ച്ചു. 130 പേ​ർ​ക്കാ​ണ് നി​ല​വി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മും​ബൈ​യി​ലെ ചേ​രി​ക​ളി​ല്‍ വീ​ണ്ടും വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചെ​ങ്കി​ലും ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ അ​ടു​ത്ത​ഒ​രാ​ഴ്ച കൂ​ടി ഇ​പ്പോ​ഴ​ത്തെ തോ​തി​ല്‍ രോ​ഗം റി​പ്പോ​ര്‍​ട്ട് ചെ​യ്യു​മെ​ന്നാ​ണ് ആ​രോ​ഗ്യ​വി​ദ​ഗ്ധ​രു​ടെ വി​ല​യി​രു​ത്ത​ല്‍. സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ച്ചാ​ല്‍ സ​മൂ​ഹ​വ്യാ​പ​നം ഉ​ള്‍​പ്പ​ടെ ഫ​ല​പ്ര​ദ​മാ​യി ത​ട​യാ​നാ​കു​മെ​ന്നും ഇ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.