പൂ​ട്ടി​യി​ട്ടാ​ൽ‌ പോ​വി​ല്ല, പ​രി​ശോ​ധി​ക്കൂ, ചി​കി​ത്സി​ക്കൂ; ലോ​ക​ത്തോ​ട് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന
Friday, March 27, 2020 7:34 AM IST
ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ​യെ നേ​രി​ടാ​ൻ‌ ലോ​ക്ഡൗ​ൺ ന​ട​പ​ടി​ക​ൾ പ​ര്യാ​പ്ത​മാ​വി​ല്ലെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന മേ​ധാ​വി ടെ​ഡ്രോ​സ് അ​ധാ​നം ഗെ​ബ്രി​യ​സു​സ്. വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കാ​തെ ആ​ക്ര​മ​ണോ​ത്സു​ക​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ രാ​ജ്യ​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ക്കു​ക​യാ​ണ്. ക​ണ്ടെ​ത്തു​ക, ഐ​സ​ലേ​റ്റ് ചെ​യ്യു​ക, പ​രി​ശോ​ധി​ക്കു​ക, ചി​കി​ത്സി​ക്കു​ക എ​ന്നി​വ‍​യ്ക്കു​ള്ള ആ​ക്ര​മ​ണാ​ത്മ​ക ന​ട​പ​ടി​ക​ളാ​ണ് സാ​മൂ​ഹി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളേ​ക്കാ​ൾ മി​ക​ച്ച​തും വേ​ഗ​ത​യേ​റി​യ​തും വൈ​റ​സി​നെ തു​ര​ത്താ​നു​ള്ള ഏ​റ്റ​വും ന​ല്ല മാ​ർ​ഗ​വും-​അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വൈ​റ​സ് വ്യാ​പ​നം മ​ന്ദ​ഗ​തി​യി​ലാ​ക്കാ​ൻ, പ​ല രാ​ജ്യ​ങ്ങ​ളും ലോ​ക്ഡൗ​ൺ‌ ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ച്ച​ത്. ഈ ​ന​ട​പ​ടി​ക​ൾ പ​ക​ർ​ച്ച​വ്യാ​ധി ഇ​ല്ലാ​താ​ക്കി​ല്ല. ഈ ​സ​മ​യം വൈ​റ​സി​നെ ആ​ക്ര​മി​ക്കാ​നാ​ണ് രാ​ജ്യ​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ക്കു​ക​യാ​ണ്. ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്ക് രാ​ജ്യ​ങ്ങ​ൾ ക​ട​ക്ക​ണം.

വീ​ടു​ക​ളി​ൽ ക​ഴി​യാ​ൻ ആ​ളു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന​തും ജ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​രം വി​ല​ക്കു​ന്ന​തും വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ സ​മ​യം കു​റ​യ്ക്കു​ക​യും ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ളി​ലെ സ​മ്മ​ർ​ദ്ദം കു​റ​യ്ക്കു​ന്ന​തു​മാ​ണ്. പ​ക്ഷേ, ഈ ​ന​ട​പ​ടി​ക​ൾ പ​ക​ർ​ച്ച​വ്യാ​ധി​ക​ളെ ഇ​ല്ലാ​താ​ക്കു​ക​യി​ല്ല-​ടെ​ഡ്രോ​സ് അ​ധാ​നം വി​ശ​ദീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.